malappuram local

പൊന്നാനി കടപ്പുറത്തേക്ക് സഹായഹസ്തവുമായി കൊട്ടുക്കര സ്‌കൂള്‍ വിദ്യാഥികള്‍

കൊണ്ടോട്ടി: ഓഖി ദുരിത ബാധിത പ്രദേശമായ പൊന്നാനി വെളിയംങ്കോട് കടലോര നിവാസികള്‍ക്ക് കൊട്ടുക്കര പിപിഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാത്ഥികളുടെ സഹായ ഹസ്തം.സ്‌കൂളിലെ ക്ലബുകളായ സ്‌കൗട്ട് ആന്റ് ഗൈഡ്,എസ്പിസി, ജെആര്‍സി,എന്‍എസ്എസ്,മലയാളവേദി,എന്നിവയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യങ്ങളും പുതപ്പും 80 ഓളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് അഡ്വ: കെ കെ ഷാഹുല്‍ ഹമീദ് യാത്രക്ക് തുടക്കം കുറിച്ചു.പ്രിന്‍സിപ്പല്‍  സി എം അബ്ദുല്‍ ബഷീര്‍ ,ഹെഡ്മാസ്റ്റര്‍ ടി കെ അബ്ദുറസാഖ്,ഇ.പ്രശാന്ത് ബാവ സംസാരിച്ചു.സി.അബ്ദുനാസര്‍,പി വി ഫസീഹുറഹ്മാന്‍,ടി ഫസലുല്ല,എ സാജിദ, കെ ടി ബഷീര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it