malappuram local

പൊന്നാനിയില്‍ 41 പ്രശ്‌നബാധിത ബൂത്തുകള്‍

പൊന്നാനി: പൊന്നാനി സര്‍ക്കിളിന് കീഴില്‍ 41 പോളിങ് ബൂത്തുകള്‍ പ്രശ്‌നബാധിതമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
പൊന്നാനി നഗരസഭാ പരിധിയില്‍ മാത്രം 12 ബൂത്തുകളാണ് പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയിട്ടുള്ളത്. കടവനാട് ഗവ. യുപി സ്‌കൂള്‍, കടവനാട് ഗവ. എല്‍ പി സ്‌കൂള്‍ , എം ഐ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജിഎഫ്എല്‍പിഎസ് പുതുപൊന്നാനി, എഎല്‍പിഎസ് ആനപ്പടി,മരക്കടവ് മദ്രസത്തുല്‍ ബദരിയ്യ എന്നിവിടങ്ങളിലെ ബൂത്തുകളാണ് പ്രശ്‌നബാധിതം.മാറഞ്ചേരി പഞ്ചായത്തിലെ മുക്കാല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തുകള്‍ പ്രശ്‌നബാധിതമായാണ് കണക്കാക്കിയിട്ടുള്ളത്. പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തി എഎംഎല്‍പി സ്‌കൂള്‍, പാലപ്പെട്ടി എഎംഎല്‍പി സ്‌കൂള്‍, പാലപ്പെട്ടി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , പാലപ്പെട്ടി ജിഎഫ് യുപി സ്‌കൂള്‍ എന്നിവയും പ്രശ്‌നബാധിതമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
വെളിയങ്കോട് പഞ്ചായത്തി ല്‍ ജിഎല്‍പിഎസ്, വെളിയങ്കോട്, ജിഎംയുപിഎസ് വെളിയങ്കോട്,ജിഎഫ്എല്‍പിഎസ് പത്തുമുറി എന്നിവ പ്രശ്‌നബാധിതമാണ്. നന്നംമുക്ക് പഞ്ചായത്തില്‍ പള്ളിക്കര ജിഎംഎല്‍പിഎസ്, ആമയില്‍ മദ്രസ, പിടാവന്നൂര്‍ ഡേവിഡ് ഇംഗ്ലിഷ് സ്‌കൂള്‍ എന്നിവയാണ് പ്രശ്‌നബാധിതമായി കണക്ക് കൂട്ടുന്നത്. ആലങ്കോട് പഞ്ചായത്തി ല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
പൊന്നാനി സര്‍ക്കിളിന് കീഴില്‍ പെട്ട തവനൂര്‍ മണ്ഡലത്തിലെ തവനൂര്‍, വട്ടംകുളം പഞ്ചായത്തുകളിലും പ്രശ്‌നബാധിത ബൂത്തുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം കാലടി പഞ്ചായത്തില്‍ കാടഞ്ചേരി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാണിയൂര്‍ എഎംഎല്‍പി സ്‌കൂള്‍ എന്നിവ പ്രശ്‌നബാധിതമാണ്.
എടപ്പാള്‍ പഞ്ചായത്തിലെ പുലിക്കാട് എഎംഎല്‍പി സ്‌കൂള്‍, കോലളമ്പ് ജിഎച്ച്ഡബ്ലിയുഎല്‍പിഎസ് എന്നിവയും പ്രശ്‌നബാധിതമെന്നാണ് റിപ്പോര്‍ട്ട്. പൊന്നാനി സര്‍ക്കിളിന് കീഴിലെ 41 പ്രശ്‌നബാധിത ബൂത്തുകളില്‍ 19 എണ്ണം പൊന്നാനി പോലിസ് സ്‌റ്റേഷന് കീഴിലും 13 എണ്ണം ചങ്ങരം കുളം സ്‌റ്റേഷന് കീഴിലും 9 എണ്ണം പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിധിയിലുമാണ്.
Next Story

RELATED STORIES

Share it