malappuram local

പൊന്നാനിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപിക്കുന്നു



പൊന്നാനി: പൊന്നാനിയില്‍ സിപിഎം  ബിജെപി സംഘര്‍ഷം വ്യാപിക്കുന്നു. സിപിഎം പ്രവര്‍ത്തകനായ രമേശനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുളക്‌പൊടി വിതറി ആക്രമിച്ചു. അതിന് പിന്നാലെ ബിജെ പി പ്രവര്‍ത്തകന്റെ ഓട്ടോ അടിച്ചുതകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് ഓട്ടോ നശിപ്പിച്ചതെന്ന് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.കടവനാട് ഇത്തിക്കാട്ട് റോഡിലെ എണ്ണാടിയില്‍ സിജിത്തിന്റെ ഓട്ടോയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ നശിപ്പിച്ചത്. മുന്‍ഭാഗത്തെ ചില്ലുകള്‍ കരിങ്കല്ല് ഉപയോഗിച്ച് നശിപ്പിച്ചു. വശങ്ങള്‍ ബ്ലേഡ് ഉപയോഗിച്ച് കീറി മുറിച്ച നിലയിലുമാണ്. നേരത്തെയും, സിജിത്തിന് നേരെ വധശ്രമമുണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി പോലിസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചു.സിപിഎം പ്രവര്‍ത്തകനായ രമേശനെ രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തലക്കും കൈക്കും മാരകമായ പരുക്കേറ്റ രമേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ അക്രമത്തിന് പിന്നാലെയാണ് ബി ജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായത്. രണ്ടാഴ്ച്ച മുന്‍പും മേഖലയില്‍ സി പിഎം  ബിജെപി സംഘര്‍ഷം നടന്നിരുന്നു .സംഘര്‍ഷത്തിനിടയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകന് മര്‍ദനമേറ്റത് വിവാദത്തിനു കാരണമായിരുന്നു.
Next Story

RELATED STORIES

Share it