malappuram local

പൊന്നാനിയില്‍ സമഗ്ര വികസനം നടപ്പാക്കും: പി ശ്രീരാമകൃഷ്ണന്‍

പൊന്നാനി: പൊന്നാനി മണ്ഡലത്തില്‍ സമഗ്രവികസനം നടപ്പിലാക്കുമെന്ന് പൊന്നാനി എംഎല്‍എ കൂടിയായ നിയുക്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി വലിയ പള്ളിയിലെ ആണ്ട് നേര്‍ച്ചയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയുക്ത നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി പൊന്നാനി വലിയ ജമാഅത്ത് പള്ളിയിലെത്തിയ ശ്രീരാമകൃഷ്ണന്‍ വലിയ പള്ളിയിലെ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം തങ്ങളുടെ ആണ്ട് നേര്‍ച്ചയുടെ ഭാഗമായുള്ള അന്നദാനം നടക്കുന്നതിനിടയാണ് ഭക്ഷണ വിതരണം നടക്കുന്ന പന്തലിലേക്ക് എത്തിയത്. ആവേശാരവത്തോടെ വിശ്വാസികള്‍ സ്വീകരിച്ചു. അദ്ദേഹത്തിന് വലിയപള്ളി ഇമാം ഒരു പിടി ഭക്ഷണം വായില്‍ വെച്ച് കൊടുത്തപ്പോള്‍ ജാതി മത വര്‍ഗ വര്‍ണങ്ങളുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതായി. സ്പീക്കര്‍ പദവി ലഭിച്ചതിന് ശേഷമുള ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. തുടര്‍ന്നാണു സ്പീക്കര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
പൊന്നാനിയിലെ പഴമയെ നിലനിര്‍ത്തിക്കൊണ്ട് കല്‍പ്പാത്തി മോഡല്‍ പൊന്നാനി അങ്ങാടിയെ 'പൈത്യക സംരക്ഷണ' പദ്ധതിയില്‍ ഉള്‍പ്പെടുത്തും .പൊന്നാനി വലിയ പള്ളി ഉള്‍പ്പെടെയുള്ള ആരാധാനലായങ്ങളെ കോര്‍ത്തിണക്കിയാണ് ടൂറിസം പദ്ധതി നടപ്പിലാക്കുക.ഇതിന് പുറമെ തുറമുഖം വരുന്ന മുറക്ക് റോഡ് വികസനവും ചമ്രവട്ടം ജംഗ്ഷനിലെ ഫ്‌ളൈ ഓവര്‍ നിര്‍മാണവും പൂര്‍ത്തിയാക്കും . അദ്ദേഹം പറഞ്ഞു. കുടിവെള്ള ശുദ്ധീകരണവും സമഗ്ര അഴുക്ക് ചാല്‍ പദ്ധതിക്കും മാലിന്യ സംസ്‌കരണ പ്ലാന്റിനും നഗരസഭയുമായി ചേര്‍ന്ന് ശാസ്ത്രിയമായ പദ്ധതികള്‍ ആവിഷ്‌കരിക്കും.ഇതിനാവശ്യമായ നിര്‍ദ്ധേശങ്ങളും ഉപദേശങ്ങളും മെട്രോമാന്‍ ഇ ശ്രിധരനില്‍ നിന്ന് തേടുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പാലൊളി നടപ്പിലാക്കിയ വികസനപദ്ധതികളുടെ തുടര്‍ച്ചയാണ് താന്‍ ലക്ഷ്യമിടുന്നത്.അത് യാഥാര്‍ത്യമാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ധേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ഭൂരിപക്ഷം പ്രതിക്ഷിച്ചിരുന്നില്ലെന്നും പല ഘടകങ്ങളും തനിക്ക് എതിരായിരുന്നിട്ടും മതേതരവോട്ടുകള്‍ തനിക്ക് ലഭിച്ചതുകൊണ്ടാണ് ഭൂരിപക്ഷം 16000 ത്തിന് മുകളില്‍ എത്തിയതെന്നും അദ്ധേഹം പറഞ്ഞു.
Next Story

RELATED STORIES

Share it