malappuram local

പൊന്നാനിയില്‍ വന്‍ അഗ്‌നിബാധ; മൂന്ന് കടമുറികള്‍ കത്തിനശിച്ചു

പൊന്നാനി: പൊന്നാനി അങ്ങാടിയില്‍ വന്‍ അഗ്‌നി ബാധ. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. മൂന്ന്കട മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നാനി അങ്ങാടിപ്പാലത്തിനു സമീപത്തെ കെ സി കമാലിന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടമാണ് അഗ്‌നിക്കിരയായത്. മുന്‍ഭാഗത്തെ നോവല്‍റ്റി ഏജന്‍സീസും, ഇലക്ട്രോണിക്‌സ് കടകയും, കെട്ടിടത്തിന്റെ പിറകുവശത്ത് പ്രവര്‍ത്തിക്കുന്ന  ഗോഡൗണുമാണ് പൂര്‍ണമായും കത്തിനശിച്ചത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പൊന്നാനി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കടകള്‍ക്കകത്തുണ്ടായിരുന്ന സാധനങ്ങള്‍ ഏറിയ പങ്കും കത്തിനശിച്ചു. ഇതേ കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള കെട്ടിടം ഒരു മാസം മുമ്പാണ് കത്തി നശിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 13 കടമുറികളാണ് അന്ന് അഗ്‌നിക്കിരയായത്. യാതൊരു സുരക്ഷയുമില്ലാത്ത ഈ കെട്ടിടത്തില്‍ അടുത്തിടെ ലൈസന്‍സ് നല്‍കിയ കട വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. 30 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോ ര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it