malappuram local

പൊന്നാനിയില്‍ ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്



പൊന്നാനി: പൊന്നാനിയില്‍ യുവാക്കള്‍ക്കു നേരെ ഗുണ്ടാ അക്രമം; അക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പൊന്നാനി വിജയമാതാ കോണ്‍വെന്റിനു സമീപത്ത് വെച്ച് ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് അക്രമുണ്ടായത്. അക്രമത്തില്‍ നൈതല്ലൂര്‍ സ്വദേശികളായ കറുപ്പം വീട്ടില്‍ അല്‍അമീന്‍ ,കരിയം പറമ്പില്‍ നൗഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍അമീന്‍ അക്രമികള്‍ക്ക് കാര്‍ വാടകക്ക് നല്‍കിയിരുന്നു.എന്നാല്‍ മുഴുവന്‍ തുകയും വാടക ജനത്തില്‍ സംഘം നല്‍കിയില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമായത്.
Next Story

RELATED STORIES

Share it