malappuram local

പൊന്നാനിയില്‍ കലിയിളകി കടല്‍; വീടുകളിലേക്ക് വെള്ളം കയറി

പൊന്നാനി: പൊന്നാനിയിലുണ്ടായ ശക്തമായ കടലാക്രമണത്തില്‍ മൂന്നു വീടുകളിലേയ്ക്ക് വെള്ളം കയറി. ലൈറ്റ്ഹൗസിലേയ്ക്കും കടല്‍ ഇരച്ചെത്തുന്നുണ്ട്. രണ്ടു ദിവസമുണ്ടായ ശക്തമായ മഴയെയും അറബിക്കടലില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴികളെയും തുടര്‍ന്നാണ് കടലാക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ശക്തമായ കടലാക്രമണമുണ്ടായത്.
വേലിയേറ്റ സമയത്ത് തിരമാലകള്‍ ഉയര്‍ന്നു പൊങ്ങുകയും തീരദേശത്തെ നിരവധി വീടുകളിലേയ്ക്ക് വെള്ളം കയറ്റുകയും ചെയ്തു. പൊന്നാനി ൈലറ്റ്ഹൗസിനു സമീപത്തെ കമ്മാക്കാനകത്ത് സിദ്ദീഖ്, കോയാലിക്കാനകത്ത് സുബൈര്‍, താഴത്തേല്‍ നഫീസ എന്നിവരുടെ വീടുകളിലേയ്ക്കാണ് വെള്ളം കയറിയത്. കടല്‍ഭിത്തി ഇല്ലാത്തയിടങ്ങളില്‍ തീരദേശ റോഡിനേയും തിരമാലകള്‍ അടിച്ചുകയറ്റുന്നത് തടയുന്നതിനായി കെട്ടിയ മണല്‍ കൂമ്പാരത്തെയും മറികടന്നാണ് വീടുകളിലേയ്ക്ക് വെള്ളം കയറിയത്. ലൈറ്റ്ഹൗസിന്റെ വടക്കുഭാഗത്തെ തീരദേശ റോഡ് കടലാക്രമണത്തില്‍ പൂര്‍ണമായി തകരുകയും ചെയ്തു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലൈറ്റ്ഹൗസിനു പിന്‍ഭാഗത്ത് കരിങ്കല്ലുകള്‍ നിരത്തിയതിനാല്‍ കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തില്‍ ലൈറ്റ്ഹൗസിലേയ്ക്ക് കാര്യമായി വെള്ളം കയറിയില്ല. ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന അറിയിപ്പ് ലഭിച്ചെങ്കിലും അപ്രതീക്ഷിതമായുണ്ടാവുന്ന കടലാക്രമണത്താല്‍ ഭീതിയിലാണ് തീരദേശവാസികള്‍.
Next Story

RELATED STORIES

Share it