malappuram local

പൊന്നാനിയില്‍ കനത്ത നാശം

പൊന്നാനി: ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. പൊന്നാനി നൈതല്ലൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ബിയ്യം പുളിക്കകടവില്‍ വീടിനു മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ആരംഭിച്ച കാറ്റിലും  മഴയിലും ഇടിമിന്നലിലും വ്യാപക നാശ നഷ്ടമാണ് പൊന്നാനി മേഖലയിലുണ്ടായത്. നൈതല്ലൂര്‍ കല്ലുവെട്ടുകുഴി അങ്കണവാടിക്കു സമീപത്തെ തയ്യല്‍ കൊടിയില്‍ അബ്ദുല്ലയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
വീട്ടുകാര്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്ന കിണറാണ് ഉപയോഗശൂന്യമായി മാറിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് ബിയ്യം പുളിക്കകടവ് സ്വദേശി വടക്കേത്താക്കല്‍ ഗംഗാധരന്റെ വീടിന് മുകളിലേയ്ക്ക് ആല്‍മരം വീണത്. വീടിന്റെ മുന്‍വശത്തെ പൊതുസ്ഥലത്തുണ്ടായിരുന്ന രണ്ട് ആല്‍മരങ്ങള്‍ വേരോടെ കടപുഴകി വീടിനു മുകളിലേയ്ക്കു പതിക്കുകയായിരുന്നു.
ഇതോടെ വീടിന് പൊട്ടലുണ്ടാവുകയും ഓലകൊണ്ട് മേഞ്ഞ അടുക്കള തകരുകയും ചെയ്തു. ഇടിമിന്നലേറ്റ് പലയിടത്തും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. സംഭവസ്ഥലം അധികൃതര്‍ പരിശോധിച്ചു.
Next Story

RELATED STORIES

Share it