malappuram local

പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം

പൊന്നാനി: പൊന്നാനിയില്‍ ശക്തമായ കടലാക്രമണം; ലൈറ്റ് ഹൗസിലേക്കും നിരവധി വീടുകളിലേക്കും വെള്ളം കയറി. വേലിയേറ്റ സമയത്ത് ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ചാണ് ലൈറ്റ് ഹൗസിലേക്ക് വെള്ളം കയറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കടലേറ്റമുണ്ടായതിന് ശേഷം ശനിയാഴ്ചയും വേലിയേറ്റ സമയത്ത് കടല്‍ ശക്തമായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കടല്‍ പ്രക്ഷുബ്ധമാവുകയും, കരയിലേക്ക് കടല്‍ത്തിരമാലകള്‍ ആഞ്ഞടിക്കുകയായിരുന്നു.  പൊന്നാനി അഴീക്കലിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
കടല്‍ഭിത്തി തകര്‍ത്താണ് തിരമാലകള്‍ കരയിലെത്തിയത്. ലൈറ്റ് ഹൗസിന്റെ ചുറ്റുമതിലുകള്‍ക്കകത്തേക്കും കയറി. കഴിഞ്ഞ ഓഖി ദുരന്തത്തില്‍ ലൈറ്റ് ഹൗസിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും അഴീക്കല്‍ ജങ്കാര്‍ റോഡും തിരമാലകള്‍ ആഞ്ഞടിച്ച് പൂര്‍ണമായും കടലെടുത്തിരുന്നു.
ഇതുവരെയും പുനര്‍നിര്‍മിച്ചിട്ടില്ല. ഒന്നരമാസം കഴിഞ്ഞ മഴ ആരംഭിക്കാനിരിക്കെ കടലാക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ ലൈറ്റ് ഹൗസ് അപകട ഭീഷണി നേരിടുകയാണ്.
Next Story

RELATED STORIES

Share it