Districts

പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
X

പൊന്നാനി : പൊന്നാനിയില്‍ ആര്‍എസ്എസ്  പ്രവര്‍ത്തകന് വെട്ടേറ്റു.ആര്‍എസ്എസ് പൊന്നാനി മണ്ഡല്‍ കാര്യവാഹക് പൊന്നാനി പള്ളപ്രംസ്വദേശിയായ എണ്ണഴിയില്‍ സിജിത്തിനാണ് വെട്ടേറ്റത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ പൊന്നാനി  കുറ്റിപ്പുറം ദേശീയപാതയില്‍ പഴശ്ശി നഗറില്‍ വെച്ചാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സിജിത്തിന്റെ ഓട്ടോയില്‍ കുറ്റിപ്പുറത്തേക്ക് പോകണമെന്ന് പറഞ് ഒരാള്‍ കയറുകയും ദേശീയപാതയിലെ പഴശ്ശി നഗറില്‍ വെച്ച് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു, തുടര്‍ന്ന് രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം സിജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമാ
യിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിജിത്ത് പറഞ്ഞു.അക്രമത്തില്‍ സിജിത്തിന്റെ വലതു കൈപ്പ ത്തി ഭാഗികമായി അറ്റു.ഇതേ സമയം ഓട്ടോയിലുായിരുന്ന ആള്‍ ബാഗില്‍ നിന്നും ഇരുമ്പുവടി കൊണ്ടു അടിക്കുകയും, ഇടതു കൈയ്യിന്റെ എല്ല് പൊട്ടുകയും ചെയ്തു. സിജിത്ത് ബഹളം വെച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് സിജിത്തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശി പ്പി ച്ചത്.

സംഭവത്തില്‍പ്രതിഷേധിച്ച് പൊന്നാനി നഗരസഭയില്‍ ഇന്ന് ബിജെപി.ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. എസ്ഡിപിഐ പ്രവര്‍ ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപി ച്ചു. എന്നാല്‍ അക്രമത്തിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it