malappuram local

പൊന്നാനിയിലെ കടലാക്രമണം: ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു



പൊന്നാനി: പൊന്നാനി താലൂക്കിലെ കടലാക്രമണബാധിത പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ അമിത് മീണ സന്ദര്‍ശിച്ചു. അടിയന്തര പരിഹാര നടപടികള്‍ കൈക്കൊള്ളാന്‍ ഇറിഗേഷന്‍ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ പൊന്നാനി തീരപ്രദേശങ്ങളിലെ ലൈറ്റ് ഹൗസ് പരിസരം, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ അമിത് മീണ സന്ദര്‍ശിച്ചത്. രാവിലെ പതിനൊന്നോടെ പൊന്നാനിയിലെത്തിയ കലക്ടര്‍ താലൂക്ക് ഓഫിസില്‍ വകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പൊന്നാനി ലൈറ്റ്ഹൗസ് പരിസരം സന്ദര്‍ശിച്ചത്. കടലെടുത്ത പൊന്നാനി ലൈറ്റ്ഹൗസിന്റെ ചുറ്റുമതില്‍ കണ്ട ശേഷം അദ്ദേഹം പ്രദേശവാസികളോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കടല്‍വെള്ളം കയറിയ വീടുകളും കലക്ടര്‍ സന്ദര്‍ശിച്ചു. തീരദേശവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ മൂന്ന് വലിയ ടാങ്കുള്‍ സ്ഥാപിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കടലാക്രമണം ശക്തമായ ഇടങ്ങളില്‍ താല്‍കാലികമായി ഭിത്തി നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. കടലാക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കി ശാശ്വത പരിഹാരത്തിനായി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ സന്ദര്‍ശനത്തിനെത്തിയിട്ടും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതില്‍ കലക്ടര്‍ രോഷാകുലനായി. രണ്ടാഴ്ചയായി നിലനില്‍ക്കുന്ന കടലാക്രമണത്തില്‍ ലൈറ്റ്ഹൗസിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിരുന്നു. നിരവധി വീടുകളാണ് ഇവിടെ കടലാക്രമണ ഭീഷണി നേരിടുന്നത്. തിരൂര്‍ ആര്‍ഡിഒ, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, സ്പീക്കറുടെ പ്രതിനിധികളായ പി വിജയന്‍, വി പി സുരേഷ്, കൗണ്‍സിലര്‍മാരായ എ കെ ജബ്ബാര്‍, ൈസഫുദ്ദീന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ബാബു പൂളക്കല്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it