kozhikode local

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്ത് പകര്‍ന്ന് അറബി പ്രവേശനോല്‍സവഗാനവും

മുക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തേകാന്‍ ഇത്തവണ പ്രവേശനോല്‍സവത്തിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്റെ വക അറബിക് പ്രവേശനോല്‍സവഗാനം. കക്കോടി പഞ്ചായത്ത് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അധ്യാപകന്‍  മജീദ് അല്‍ ഹിന്ദിയാണ് പന്നിക്കോട് പൊതുവിദ്യാലയ സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഗാനം തയ്യാറാക്കിയത്.  കേരളത്തിന്റെ പൊതു വിദ്യാഭ്യാസ പെരുമ വിദേശ രാജ്യങ്ങളിലടക്കം എത്തിക്കുക എന്നതാണ് അറബി പ്രവേശനോല്‍സവഗാനം കൊണ്ട് ലക്ഷ്യമിട്ടത്.
വിജയം എന്നര്‍ത്ഥം വരുന്ന ഫൗസ് എന്ന പേരിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരിനെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടേറെ  പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പന്നിക്കോട് ഗവ. എല്‍പി സ്‌കൂളിന്റെയും എയുപി സ്‌കൂളിന്റെയും പ്രവര്‍ത്തന നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. പടവാളിന്‍ മിഴിയുള്ളോളെ എന്ന മാപ്പിള പാട്ടിന്റെ ഈണത്തില്‍ തയ്യാറാക്കിയ ഗാനത്തില്‍ പ്രധാനമായും പൊതു വിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് ഉള്ളത്. രമേശ് പണിക്കരും ഉണ്ണി കൊട്ടാരത്തിലും നിര്‍മിച്ച പ്രവേശനോല്‍സവഗാനത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് മജീദ് അല്‍ ഹിന്ദി തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ബാസിമ.
Next Story

RELATED STORIES

Share it