Pathanamthitta local

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം കാണുന്നു



ചുങ്കപ്പാറ: പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങള്‍ക്കു ഫലം കണ്ടു തുടങ്ങിയതായി സൂചന. പുതിയ അധ്യയനവര്‍ഷത്തിന്റെ ആദ്യദിനത്തില്‍ ലഭ്യമായ കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്ന് എസ്എസ്എ അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതും പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതും പൊതുവിദ്യാലയ സംരക്ഷണത്തിനായി നാടൊന്നാകെ കൈകോര്‍ത്തതും ശുഭസൂചനയാണ് നല്‍കിയിട്ടുള്ളതെന്ന് എസ്എസ്എ ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍ വിജയമോഹനന്‍ പറഞ്ഞു. കുട്ടികളുടെ എണ്ണം സംബന്ധിച്ച അന്തിമ കണക്കെടുപ്പ് ആറാം പ്രവൃത്തിദിനത്തിലായിരിക്കും. ഇപ്പോഴും പ്രവേശനം തുടരുന്നുവെന്നതിനാല്‍ പ്രഥമാധ്യാപകര്‍ കുട്ടികളുടെ എണ്ണം ആറാം പ്രവൃത്തിദിനം വൈകുന്നേരമാണ് വിദ്യാഭ്യാസ ഓഫിസുകളില്‍ അന്തിമമായി സമര്‍പ്പിക്കേണ്ടത്. ഇതിനുശേഷമേ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടോയെന്നു വ്യക്തമാകൂ. കേന്ദ്ര സിലബസില്‍ നിന്നു കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു. ഒന്നാംക്ലാസില്‍  എത്തിയവരെ കൂടാതെ പല സ്‌കൂളുകളിലും ഇതര ക്ലാസുകളില്‍ കുട്ടികള്‍ പുതുതായി പ്രവേശനം ലഭിച്ചിട്ടുണ്ട്. ഒന്നാംക്ലാസില്‍ മാത്രം 6500 കുട്ടികള്‍ ഇക്കുറി എത്തിയിട്ടുണ്ടാകാമെന്നു കണക്കാക്കുന്നു. 6335 കുട്ടികളാണ് കഴിഞ്ഞവര്‍ഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കിലുള്ളത്. ഇതര സിലബസുകളില്‍ നിന്നു മാറിയെത്തിയ കുട്ടികളുടെ എണ്ണം കൂടി കണക്കിലെടുക്കുന്‌പോള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയൊരു മാറ്റം ജില്ലയില്‍ വിദ്യാഭ്യാസവകുപ്പ് പ്രതീക്ഷിക്കുകയാണ്. കലഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഒന്നാംക്ലാസില്‍ 112 കുട്ടികളാണ് എത്തിയത്. ഇതുള്‍പ്പെടെ 162 കുട്ടികള്‍ സ്‌കൂളില്‍ പുതുതായി പ്രവേശനം നേടി. 560 കുട്ടികളാണ് കലഞ്ഞൂര്‍ സ്‌കൂളില്‍ നിലവിലുള്ളത്. കലഞ്ഞൂര്‍ ഗവണ്‍മന്റെ് ഹൈസ്‌കൂളില്‍ അഞ്ചാംക്ലാസില്‍ നവാഗതരായി  96 കുട്ടികളെത്തി. മറ്റു ക്ലാസുകളിലേതുള്‍പ്പെടെ 151 കുട്ടികള്‍ പുതുതായി പ്രവേശനം നേടി. കോന്നി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ 102 കുട്ടികളാണ് ഒന്നാംക്ലാസിലെത്തിയത്. ഇവരുള്‍പ്പെടെ 210 കുട്ടികള്‍ സ്‌കൂളില്‍ പുതുതായി ചേര്‍ന്നു. 650 കുട്ടികള്‍ നാലുവരെയുള്ള ക്ലാസുകളിലായി പഠിക്കുന്നുണ്ട്. ഒന്നാംക്ലാസിനെ മറ്റു ക്ലാസുകളി്ല്‍ നിന്നു വേറിട്ടു നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പല സ്‌കൂളുകളിലും ഇവര്‍ക്കായി പ്രത്യേക കസേരകള്‍ തയാറാക്കി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it