kozhikode local

പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതു നഗരസഭ പിടികൂടി; ഉടമസ്ഥരില്‍ നിന്ന് പിഴ ഈടാക്കും

വടകര: പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചത് നഗരസഭ അധികൃതര്‍ പിടികൂടി. ഇന്നലെ വൈകുന്നേരത്തോടെയാണ് വടകര ജെടി റോഡിലെ ജെടി ടൂറിസ്റ്റ് ഹോമിന് സമീപത്തായി കെട്ടിടത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ കത്തിച്ചതായി കണ്ടെത്തിയത്. ഈ ടൂറിസ്റ്റ് ഹോമില്‍ ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ താമസിക്കുന്നതായും നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.
മാത്രമല്ല ഈ കെട്ടിടത്തില്‍ യാതൊരു തരത്തിലുമുള്ള മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമായതായി നഗരസഭ അധികൃതര്‍ പറഞ്ഞു. സീറോ വേസ്റ്റ് പദ്ധതി തയ്യാറാക്കി നഗരസഭ മാലിന്യങ്ങള്‍ ശേഖരിച്ച് നഗരത്തെ മാലിന്യ മുക്തമാക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ നടക്കുമ്പോഴും ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ തീരുമാനിച്ചിരുന്നു.
കുട്ടോത്ത് സ്വദേശിയുടെ പേരിലാണ് കെട്ടിടത്തിന്റെ ലൈസന്‍സ് ഉള്ളത്. മാലിന്യം കത്തിച്ച സംഭവത്തില്‍ ഇന്ന് കെട്ടിട ഉടമയെ വിളിച്ച് വരുത്തി നോട്ടീസ് നല്‍കാനും, ഇവരില്‍ നിന്ന് പിഴ ഈടാക്കാനും നഗരസഭ തീരുമാനിച്ചു. പരിശോധനയ്ക്ക് നഗരസഭ സെക്രട്ടറി കെയു ബിനി, ജെഎച്ച്‌ഐ ദിലീപ് തുടങ്ങിയവര്‍  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it