Pathanamthitta local

പൊതുസ്ഥലത്തെ പ്രചാരണ ബോര്‍ഡും ബാനറുകളും നീക്കംചെയ്തു

പത്തനംതിട്ട: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തതായി ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനു രൂപീകരിച്ചിട്ടുള്ള ഫഌയിങ സ്‌ക്വാഡുകളുടെയും ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെയും അതത് തഹസീല്‍ദാര്‍മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിലാണ് പ്രചാരണ സാമഗ്രികള്‍ നീക്കിയത്.

ചുവരെഴുത്ത്: ചട്ടങ്ങള്‍ പാലിക്കണം
പത്തനംതിട്ട: നതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ചുവരെഴുതുന്നവര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു.
ഒരു വ്യക്തിയുടെ സ്ഥലത്ത് അയാളുടെ അനുവാദമില്ലാതെ എഴുതുന്നതും കൊടിമരം നാട്ടുന്നതും ബാനറുകള്‍ കെട്ടുന്നതും ചട്ടവിരുദ്ധമാവും. ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുവാദം വാങ്ങാതെ ചുവരെഴുത്തും മറ്റും നടത്താന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫിസുകള്‍, അവയുടെ കോംപൗണ്ടുകള്‍ എന്നിവിടങ്ങളിലും ചുവരെഴുത്ത് നടത്തുന്നതും പ്രചാരണോപാധികള്‍ സ്ഥാപിക്കുന്നതും ചട്ടവിരുദ്ധമാണ്. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും.
Next Story

RELATED STORIES

Share it