kozhikode local

പൊതുസ്ഥലത്തെ കൈയേറ്റം; നാദാപുരത്ത് നടപടി തുടങ്ങി



നാദാപുരം: പൊതുസ്ഥലങ്ങ ള്‍ കൈയേറിയുള്ള പ്രചരണങ്ങളും പരസ്യങ്ങളും പോലിസിന്റെ സഹായത്തോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നീക്കി തുടങ്ങി. പേരോട് മുതല്‍ നാദാപുരം ഗവ.ആശുപത്രി വരെയുള്ള ഭാഗങ്ങളിലെ കൈയേറ്റങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഇവിടെ കാ ല്‍ നടയാത്ര പോലും ദുഷ്‌ക്കരമാക്കുന്ന തരത്തിലാണ് ഫുട്പാത്ത് കൈയേറി സാധന സാമഗ്രികള്‍ വയ്ക്കുന്നത്. വൈദ്യുതി പോസ്റ്റുകള്‍ കൈയേറിയും കടകള്‍ക്ക് മുമ്പിലും ഫുട്പാത്തിലും സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും പ്രചാരണ സാമഗ്രികളുമാണ്  നീക്കം ചെയ്തത്. പേരോട് ടൗണില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അനധികൃതമായി പൊതുസ്ഥലത്ത് സ്ഥാപിച്ച ബസ് സ്റ്റോപ്പും പൊളിച്ച് നീക്കി. ബസ് സ്റ്റോപ്പ് നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിന് ചെലവായ തുക പോലിസ് റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ബസ് സ്റ്റോപ്പ് സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബസ് സ്റ്റോപ്പ് നീക്കം ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന റിപോ ര്‍ട്ടുകളെ തുടര്‍ന്ന് വന്‍ പോലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. നാദാപുരം ടൗണില്‍ വൈകിട്ട് തിരക്കേറിയ സമയത്ത് കൈയേറ്റം നീക്കം ചെയ്യുന്നത് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഏരത്ത് ഇഖ്ബാല്‍, കണേക്കല്‍ അബ്ബാസ്, കുരുമ്പേത്ത് കുഞ്ഞബ്ദുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതോടെ അധികൃതര്‍ ടൗണിലെ കൈയേറ്റക്കള്‍ക്കെതിരെയുള്ള നടപടി താത്കാലികമായി നിര്‍ത്തിവയ്ക്കുകയുണ്ടായി. പെരുന്നാളിന് ശേഷം കൈയേറ്റങ്ങള്‍ക്കെതിരേയുള്ള നടപടി തുടരുമെന്നും പൊതുസ്ഥലത്തെ കൈയേറ്റങ്ങളും പ്രചാരണങ്ങളും നീക്കം ചെയ്യണമെന്ന് ഓരോ കടക്കാരെയും അറിയിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it