kannur local

പൊതുസ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നിയന്ത്രണം

കണ്ണൂര്‍: പൊതുസ്ഥലങ്ങളില്‍ ചുവരെഴുത്ത്, ബോര്‍ഡ്, പോസ്റ്റര്‍, ബാനര്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നിരോധിച്ചു. പൊതുസ്ഥലങ്ങള്‍, ഇലക്ട്രിക്/ടെലിഫോണ്‍ പോസ്റ്റുകളിലെ പരസ്യങ്ങള്‍ സ്വമേധയാ നീക്കം ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതുവരെ നീക്കം ചെയ്യാത്തവയുണ്ടെങ്കില്‍ മാറ്റേണ്ടതും മാറ്റാന്‍ പറ്റാത്തതും എഴുതപ്പെട്ടതുമായവ കറുത്ത പെയിന്റോ കരിഓയിലോ ചുണ്ണാമ്പോ ഉപയോഗിച്ച് മായ്ച്ചുകളയണം. സര്‍ക്കാരിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ ചുമരുകള്‍, മതിലുകള്‍ എന്നിവയില്‍ യാതൊരു കാരണവശാലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ സ്ഥാനാര്‍ഥികളുടെയോ പേരോ ചിഹ്നങ്ങളോ രേഖപ്പെടുത്താന്‍ പാടില്ല.—
പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും വിവിധ സംഘടനകള്‍ സ്ഥാപിച്ച ബോ ര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുമരെഴുത്ത് എന്നിവ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം എഡിഎമ്മിന്റെ മേല്‍നോട്ടത്തിലുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് വിവിധ സ്ഥലങ്ങളിലെത്തിയാണ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നത്.
സര്‍ക്കാര്‍ ഓഫിസുകളിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍വീസ് സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, യുവജന-വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ എന്നിവ സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍, ബോര്‍ഡ്, ചുമരെഴുത്ത് തുടങ്ങിയവ ഉടന്‍ നീക്കം ചെയ്ത് ഓഫിസ് മേധാവികള്‍ റിപോര്‍ട്ട് നല്‍കണമെന്ന് എഡിഎം എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഓഫിസ് മേധാവിക്കായിരിക്കുമെന്ന് എഡിഎം പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാതലത്തില്‍ 11 സ്‌ക്വാഡുകളെ നിേയാഗിച്ചതായി ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍) സി സജീവ് അറിയിച്ചു. ഇതിനു പുറമെ 11 ഫ്‌ളൈയിങ് സ്‌ക്വാഡും രംഗത്തുണ്ട്.
ഓരോ റിട്ടേണിങ് ഒാഫിസര്‍മാര്‍ക്ക് കീഴില്‍ രണ്ടുവീതം സ്‌ക്വാഡിനെയും ആന്റ് ഡീഫേസ്‌മെന്റ് പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. എഡിഎമ്മിനാണ് ആന്റി ഡീഫേസ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ട ചുമതല.
Next Story

RELATED STORIES

Share it