kasaragod local

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി



കയ്യൂര്‍: എല്ലാ പൊതുവിദ്യാലയങ്ങളേയും വിദ്യാര്‍ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാര്‍ഥികളോടും തുല്യമായി എത്താന്‍ കഴിയുന്നവിധം മികവുറ്റതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ നാട്ടുകാര്‍, പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ കൂട്ടായി പ്രവര്‍ത്തിക്കണം. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കു ം. ഹൈടെക് സ്‌കൂള്‍, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ സജ്ജമാക്കി പണത്തിനും ജാതി മത വ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവര്‍ക്കും മികവുറ്റ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പരമാവധി ഒരു കോടി രൂപ വരെ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള, നബാഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, ഡിഡിഇ ഗിരീഷ് ചോലയില്‍, എം ഉബൈദുല്ല, മുന്‍ എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, കെ പി സതീഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം യു സുമിത്ര, പഞ്ചായത്ത് അംഗം കെ ഷീന, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ പി വല്‍സലന്‍, വൈ എം സി ചന്ദ്രശേഖരന്‍, പി എ നായര്‍, ടി പി അബ്ദുല്‍ സലാം ഹാജി, കെ വി കൃഷ്ണന്‍ മാസ്റ്റര്‍, പി വി രാമചന്ദ്രന്‍ നായര്‍, പിടിഎ പ്രസിഡന്റ് ടി വി രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ വി എം വേണുഗോപാലന്‍, ഹെഡ്മാസ്റ്റര്‍ കെ വി പുരുഷോത്തമന്‍, ഹയര്‍ സെക്കന്‍ഡറി അസി. കോഓഡിനേറ്റര്‍ പി രവീന്ദ്രന്‍, വിഎച്ച്എസ്ഇ പ്രിന്‍സിപല്‍ ഇന്‍ചാര്‍ജ് എം ഡി സുജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എം ബാലകൃഷ്ണന്‍ സംസാരിച്ചു. എല്‍എസ്ജിഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ എം കുഞ്ഞുമോന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. നബാഡ്-ആര്‍ഐഡിഎഫ് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്.
Next Story

RELATED STORIES

Share it