kannur local

പൊതുവിദ്യാലയങ്ങളില്‍ എത്തിയത് 12617 കുട്ടികള്‍



കണ്ണൂര്‍: കഴിഞ്ഞ വര്‍ഷം 1 മുതല്‍ 10 വരെ ക്ലാാുകളിലുണ്ടായിരുന്ന കുട്ടികളേക്കാള്‍ 2920 കുട്ടികള്‍ ഈ വര്‍ഷം ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന രീതി മറികടന്നാണ് ഈ നേട്ടം. പത്താം തരം കഴിഞ്ഞ് പോവുന്ന കുട്ടികളും ഒന്നാം തരത്തില്‍ എത്തുന്ന കുട്ടികളും തമ്മിലുള്ള വ്യത്യാസം കാരണമാണ് ഈ കുറവ് സംഭവിക്കുന്നത്. 2015-16 ല്‍ 70,302 കുട്ടികളും 2016-17ല്‍ 85,197 കുട്ടികളും സംസ്ഥാനത്ത് കുറഞ്ഞിരുന്നു. ഈ വര്‍ഷം കുറവ് 30,935 ആണ്. 29 കുട്ടികള്‍ അധികമുള്ള  കാസര്‍കോടാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. മറ്റു ജില്ലകള്‍ക്കും അന്തരം കുറക്കാനായി. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പത്താം തരത്തില്‍നിന്ന് പുറത്തുപോയത് 33,777 കുട്ടികളാണ്. ഈ വര്‍ഷം ഒന്നാം തരത്തില്‍ എത്തിയതാവട്ടെ 24,080 പേരും. അതായത് 9697 കുട്ടികളുടെ കുറവ് പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ മൊത്തം എണ്ണത്തില്‍ 2920 കുട്ടികളുടെ വര്‍ധനയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ് ഇ, അംഗീകൃത അണ്‍എയ്ഡഡ് കേരള സിലബസ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 12617 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക്് എത്തി. പൊതുവിദ്യാഭ്യാസ കാംപയിന്‍ ശക്തമായി നടന്ന പയ്യന്നൂര്‍ (1179), കണ്ണൂര്‍ സൗത്ത് (1061)  തളിപ്പറമ്പ് നോര്‍ത്ത് (1066), മാടായി (866), കണ്ണൂര്‍ നോര്‍ത്ത് (837) എന്നീ ബിആര്‍സികള്‍ക്ക് കീഴിലാണ് കൂടുതല്‍ കുട്ടികള്‍ തിരിച്ചെത്തിയത്.
Next Story

RELATED STORIES

Share it