പൊതുവിദ്യാഭ്യാസ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം ; എഐഎസ്എഫ് ജില്ലാ സമ്മേളനം തുടങ്ങി
BY fousiya sidheek24 May 2017 6:42 AM GMT
fousiya sidheek24 May 2017 6:42 AM GMT
മലപ്പുറം: കേരളം നേടിയെടുത്ത സാംസ്‌കാരിക മുന്നേറ്റം പൊതുവിദ്യാഭ്യാസത്തിന്റെ സംഭാവനയാണെന്നും അത് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്വകാര്യ മേഖലയുടെ കടന്നുകയറ്റം അര്‍ബുദമാണെന്നും അതിനെ ചികില്‍സിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആയിരം സ്‌കൂളുകളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഉതകുമെന്ന് തുടര്‍ന്നു സംസാരിച്ച എഐഎസ്എഫ് ദേശീയ സെക്രട്ടറി കെ പി സന്ദീപ് അഭിപ്രായപ്പെട്ടു. അധ്യായനം തുടങ്ങുന്നതിനു മുമ്പുതന്നെ പാഠപുസ്തകം വിദ്യാര്‍ഥികളിലേക്ക് എത്തിച്ചത് ചരിത്ര സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍, പി ടി ഷറഫുദ്ദീന്‍, കെ കെ സമദ്, മുഹമ്മദ് സലീം, സി എച്ച് നൗഷാദ്, ജില്ലാ സെക്രട്ടറി പി ജംഷീര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ പി ബാസിത്ത് അധ്യക്ഷത വഹിച്ചു. നേരത്തെ ജൂബിലി ജങ്ഷനില്‍ നിന്നു ആരംഭിച്ച പ്രകടനത്തിന് മോഹിതാ മോഹന്‍, നിര്‍മ്മല്‍ മൂര്‍ത്തി, ഫസലുറഹ്്മാന്‍, ദിപിന്‍ദാസ്, സ്‌നേഹ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്‍കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT