Kottayam Local

പൊതുവിദ്യാഭ്യാസരംഗം കഴിഞ്ഞ കാലങ്ങളിലേക്ക് തിരിച്ചുവരുന്നെന്ന്



കാഞ്ഞിരപ്പള്ളി: പൊതുവിദ്യാഭ്യാസരംഗം കഴിഞ്ഞകാല പ്രൗഢിയിലേക്ക് തിരിച്ചുവരികയാണെന്ന് ഡോ.എന്‍ ജയരാജ് എംഎല്‍എ കുന്നുംഭാഗം ഗവ. ൈഹസ്‌കൂളിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂളിലെ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടത്തിന്റെ പണികള്‍ ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്നും അടുത്ത അധ്യയനവര്‍ഷം പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. 20 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ആദ്യഘട്ടമായി രണ്ടുകോടി രുപ ബജറ്റില്‍ അനുവദിച്ചിരുന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിനായി ഒരുകോടി രുപ അനുവദിച്ചത്. സ്‌കൂളിന് സ്വന്തമായുള്ള അഞ്ചര ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്‌കൂള്‍ സിന്തറ്റിക് ട്രാക്, ഹോസ്റ്റല്‍, സ്‌റ്റേഡിയം എന്നിവ നിര്‍മിക്കാനാണ് പദ്ധതി. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാനായി കിറ്റ്‌കോ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അഞ്ചുമുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 14 ക്ലാസ് മുറികള്‍, ഓഫിസ്, സ്റ്റാഫ് റൂം, ലാബുകള്‍, മള്‍ട്ടിമീഡിയ റൂം, ലൈബ്രറി, റീഡിങ് റൂം എന്നിവയുള്‍പ്പെടുന്നതാണ് സ്‌പോര്‍ട്‌സ് സ്‌കൂള്‍.കായികാനുബന്ധ സൗകര്യങ്ങളോടുകൂടിയ സ്‌പോര്‍ട്‌സ് കോപ്ലക്‌സില്‍ കൗണ്‍സിലിങ്, മെഡിക്കല്‍ യൂനിറ്റുകള്‍ക്കുള്ള സൗകര്യമുണ്ടായിരിക്കും. ഇന്‍ഡോര്‍ ഉള്‍പ്പെടെ രണ്ട് വോളിബോള്‍ കോര്‍ട്ടുകള്‍, ആറുവരികളായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്, പവലിയന്‍, 25 മീറ്റര്‍ നീന്തല്‍ക്കുളം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം, മെസ് എന്നിവയടങ്ങുന്നതാണ് സ്‌പോര്‍ട്‌സ് സ്‌കൂള്‍. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മറിയാമ്മ ജോസഫ്, ബി രവീന്ദ്രന്‍നായര്‍, പി മോഹന്‍കുമാര്‍, കാഞ്ഞിരപ്പള്ളി എഇഒ സി എന്‍ തങ്കച്ചന്‍, പിഡബ്ല്യൂഡി എ ഇ പി ആര്‍ മനേഷ്, സ്‌കൂള്‍ പ്രഥമാധ്യാപിക കെ ടി രാധ, സുരേഷ് കെ ബാലചന്ദ്രന്‍, പി എം സലിം, ബിജു മുണ്ടോലിക്കല്‍, ഷാജി നെല്ലേപറമ്പില്‍, നാസര്‍ മുണ്ടക്കയം, കെ ആര്‍ ഷൈജു, സി ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it