Pathanamthitta local

പൊതുവഴി അടച്ച് ബിജെപിയുടെ സ്വച്ഛ് ഭാരത്



പന്തളം: ടൗണിലെ പൊതുവഴി അടച്ചു ബിജെപിയുടെ സ്വച്ഛഭാരതം. ജങ്ഷനില്‍ നിന്നും നഗരസഭ, ടെലികോം ഓഫിസ്, ഹൈസ്‌കൂള്‍ എന്നിവടങ്ങളിലേക്കു പൊതുജനങ്ങള്‍ക്കു എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന റോഡാണ് ബിജെപിക്കാര്‍ യാത്ര സൗകര്യം നിരോധിച്ചു ബോര്‍ഡു വച്ചത്. പൊതുമരാമത്ത് വകയായ റോഡില്‍ സ്വകാര്യ വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ നിര്‍മ്മാണ പ്രവര്‍ത്തനമോ വ്യക്തികളുടെ സഞ്ചാരസ്വാതന്ത്യം തടസ്സപ്പെടുത്തുവാനോ അവകാശം ഇല്ലാതിരിക്കെ ഈ നടപടി, കടുത്ത നിയമലംഘനമാണ് ബിജെപി നടത്തിയിരിക്കുന്നത്. അധികാരപ്പെട്ടവരുടെ അനാസ്ഥയാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്കു ഇടയാക്കുന്നത്. നഗരസഭയോ പൊതുമരാമത്ത് വകുപ്പോ ഇതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നു.
Next Story

RELATED STORIES

Share it