kozhikode local

പൊതുവഴിയിലെ മാലിന്യസംസ്‌കരണം ഭീഷണിയാവുന്നു

കുറ്റിയാടി: പൊതുവഴിയിലെ മാലിന്യ സംസ്‌കരണം ഭീഷണിയാവുന്നു. ടൗണിലേയും സമീപത്തേയും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ സാംസ്‌കാരിക നിലയം നടപ്പാതക്ക് ഇരുവശവും തള്ളിയാണ് സംസ്‌കരിക്കുന്നത്.
മാലിന്യങ്ങള്‍ പൂര്‍ണമായും കത്താതെ പകലന്തിയോളം നീണ്ടുനില്‍ക്കുന്ന പുകച്ചുരുള്‍ നിത്യകാഴ്ചയാണ്.
ഇതിനു സമീപം തന്നെയാണ് ടൗണ്‍ മസ്ജിദും യത്തിംഖാനയും എംഐയുപി സ്‌കൂളും സ്ഥിതി ചെയ്യുന്നത്.
തനിമ സ്വാഗതം
ചെയ്തു
കോഴിക്കോട്: അധികാരികളുടെ മൗനാനുവാദത്തോടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ എഴുത്തുകാര്‍ നടത്തിയ പ്രതിഷേധത്തോട് നിശബ്ദത പാലിച്ച കേന്ദ്രസാഹിത്യ അകാദമി ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണെങ്കിലും പ്രതികരിക്കാന്‍ തയാറായത് പ്രത്യാശ നല്‍കുന്നതാണെന്ന് തനിമ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഫാസിസം രാജ്യത്തെ മൊത്തമായി വിഴുങ്ങാനിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അതിനെതിരെയുള്ള സംസ്‌കാരികപ്രവര്‍ത്തകരുടെ ജാഗ്രത സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും തനിമ ആവശ്യപ്പെട്ടു. പ്രസിഡന്റ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ്, ഡോ. എം. ഷാജഹാന്‍, വി എ കബീര്‍, റഹ്മാന്‍ മുന്നൂര്, മുഹമ്മദ് ശമീം, ഐ സമീല്‍, സലീം കുരിക്കളകത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it