Flash News

പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനകയറ്റത്തിന് സംവരണം വേണ്ട: സുപ്രിംകോടതി

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ സ്ഥാനകയറ്റത്തിന് സംവരണം വേണ്ടെന്ന് സുപ്രിംകോടതി. ഇതു സംബന്ധിച്ച തീരുമാനം ബാങ്കുകള്‍ക്കും സര്‍ക്കാരിനും സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
പട്ടികവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.
പൊതുമേഖലാ ബാങ്കുകളിലെ ഉന്നത തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍വരെയുള്ള തസ്തികകളില്‍ പട്ടിക വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് മദ്രാസ് ഹൈക്കോടതി വിധി പരിശോധിച്ച ശേഷമായിരുന്നു. കഴിഞ്ഞ വര്‍ഷം ക്ലാസ് ഏഴിന് മുകളിലുള്ള തസ്തികകളില്‍ ഇത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഇന്നത്തെ ഉത്തരവ്.
നിലവില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിന്ന് ഓഫീസര്‍ തസ്തിക വരെയുള്ള സ്ഥാനകയറ്റത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സംവരണ വ്യവസ്ഥകളാണ് പൊതുമേഖലാ ബാങ്കുകള്‍ പിന്തുടരുന്നത്.
Next Story

RELATED STORIES

Share it