പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ തട്ടിച്ചത് 2,450 കോടി

ബംഗളൂരു: പഞ്ചാബ് നാഷനല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബിഎസ്) ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെയുള്ള വന്‍ തട്ടിപ്പ് പുറത്ത്. വര്‍ഷങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള നൂറുകണക്കിന് തട്ടിപ്പുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട നിരവധി കേസുകളും നഷ്ടമായ തുകയും സംബന്ധിച്ചുള്ള റിസര്‍വ് ബാങ്ക് രേഖ ടൈംസ് ഓഫ് ഇന്ത്യക്ക് ലഭിച്ചു.
ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെ ഒരു ലക്ഷമോ അതിലധികമോ തുക വരുന്ന 1,232 കേസുകളിലായി 2,450 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നഷ്ടമായത്. കണ്ടെത്തിയ ആകെ കേസുകളില്‍ 49 ശതമാനവും (609 കേസുകള്‍) റിപോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. നഷ്ടപ്പെട്ട ആകെ തുകയുടെ 19 ശതമാനമാണ് (462 കോടി രൂപ) ഇവിടെനിന്ന്് നഷ്ടമായത്. മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജസ്ഥാനില്‍ കേവലം മൂന്നു ശതമാനം (38 കേസുകള്‍) ആണ് റിപോര്‍ട്ട് ചെയ്തതെങ്കിലും ഇവിടെനിന്നാണ് ആകെ തുകയുടെ 44 ശതമാനവും (1096 കോടി രൂപ) നഷ്ടപ്പെട്ടത്.
തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണു കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതെങ്കിലും കൂടുതല്‍ പണം നഷ്ടമായിട്ടുള്ളത് രാജസ്ഥാന്‍, ചണ്ഡീഗഡ്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ്. ആകെ നഷ്ടമായ തുകയുടെ 70 ശതമാനവും നഷ്ടപ്പെട്ടത് ഇവിടങ്ങളില്‍ നിന്നാണ്.
ദക്ഷിണേന്ത്യയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട കൂടുതല്‍ കേസുകള്‍ ഉണ്ടാവാന്‍ കാരണം അവിടങ്ങളില്‍ കൂടുതല്‍ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബാങ്ക് മാനേജരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it