malappuram local

പൊതുമാര്‍ക്കറ്റുകളുടെ സംരക്ഷണം: ഒരു മാസത്തിനകം തീരുമാനം

നിലമ്പൂര്‍: നഗരസഭയിലെ പൊതു മല്‍സ്യ മാംസമാര്‍ക്കറ്റുകളെ സംരക്ഷിക്കണമെന്ന് നഗരസഭാ ബോഡ് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭരണ—പ്രതിപക്ഷ അംഗങ്ങള്‍ ഈ കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിച്ചു. നഗരസഭയില്‍ നിലമ്പൂരും ചന്തക്കുന്നിലും പൊതുമാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവയ്ക്ക് പുറമെ റോഡരികിലും മറ്റുമായി നഗരസഭയുടെ പലഭാഗങ്ങളിലും മല്‍സ്യ മാംസ വില്‍പ്പന നടക്കുന്നുണ്ട്. ഇവര്‍ക്ക് മതിയായ രേഖകളുണ്ടോയെന്ന് പരിശോധിക്കണം. ഇവിടെങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും മറ്റും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നുണ്ട്. പൊതുമാര്‍ക്കറ്റുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കി പുറമെയുള്ള ഇത്തരം കച്ചവടകാര്‍ക്ക് കച്ചവടത്തിനായി സാഹചര്യമുണ്ടാക്കാമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. പൊതുമാര്‍ക്കറ്റിന് പുറമെ മറ്റാര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് നഗരസഭ ആരോഗ്യവകുപ്പ് അധികൃതര്‍ ബോര്‍ഡില്‍ മറുപടി നല്‍കി.
ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി മോള്‍  അറിയിച്ചു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുക്കാലികളെ പിടിച്ചുകെട്ടാന്‍ സ്വകാര്യവ്യക്തിയെ കണ്ടെത്തി കരാറുനല്‍ക്കാനും തീരുമാനിച്ചു. കാലി ഒന്നിന് ദിവസം 500 രൂപ വീതം നല്‍കും. രണ്ട് ദിവസം കഴിഞ്ഞിട്ടും ഉടമയെത്തിയില്ലെങ്കില്‍ കാലിയെ ലേലം ചെയ്തു തുക നഗരസഭയിലേക്ക് വകയിരുത്തും.
Next Story

RELATED STORIES

Share it