Flash News

പൊതുമാപ്പ് : ഇനി 44 ദിവസം കൂടി ; കാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ മടക്കം ആരംഭിച്ചു

പൊതുമാപ്പ് : ഇനി 44 ദിവസം കൂടി ; കാല്‍  ലക്ഷത്തിലധികം  ഇന്ത്യക്കാര്‍  മടക്കം  ആരംഭിച്ചു
X
റഷീദ്  ഖാസിമി

റിയാദ്: വിസ, ഇഖാമ നിയമലംഘകരായി രാജ്യത്തു കഴിയുന്ന വിദേശികള്‍ക്കു ശിക്ഷാനടപടികള്‍ കൂടാതെ രാജ്യംവിടാന്‍ അവസരം ഒരുക്കി സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലം പകുതി പിന്നിട്ടു. മാര്‍ച്ച് 29ന് ആരംഭിച്ച 90 ദിവസത്തെ പൊതുമാപ്പ് 45 ദിവസം പിന്നിട്ടപ്പോ ള്‍ കാല്‍ ലക്ഷത്തില്‍ അധികം ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങാ ന്‍ ഒരുങ്ങിയതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സൗദി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഇതുവരെ വിവിധ രാജ്യക്കാരായ 32,000 പേര്‍ രാജ്യം വിട്ടതായും ഒരു ലക്ഷത്തി ല്‍ അധികം പേരുടെ നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നതായും വ്യക്തമാക്കി. റിയാദ് ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും കഴിഞ്ഞ ബുധനാഴ്ച വരെ 23,135 പേര്‍ സാധുതയുള്ള പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഔട്ട്പാസിനായി സമീപിച്ചിരുന്നു. ഇതില്‍ 21,214 പേര്‍ക്ക് ഇസി നല്‍കി. ഔട്ട്പാസ് ലഭിച്ചവരില്‍ ഭൂരിഭാഗവും ജവാസാത്ത് കേന്ദ്രങ്ങള്‍ മുഖേനയും റിയാദ് ശുമേസി തര്‍ഹീലിലൂടെയും എക്‌സിറ്റ് നേടി നാട്ടിലേക്കുള്ള മടക്കം ആരംഭിച്ചിട്ടുണ്ട്. നിയമസാധുതയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാര്‍ ഇസി നേടിയവരുടെ 30 ശതമാനത്തോളം ഉണ്ടാകുമെന്നാണ് എംബസി വോളന്റിയര്‍മാര്‍ സൂചിപ്പിക്കുന്നത്. പാസ്‌പോര്‍ട്ട് കൈവശമുള്ളവരില്‍ ഏതാനും ചിലര്‍ ഒഴികെ ബാക്കിയെല്ലാവരും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് എക്‌സിറ്റ് നേടി നാട്ടിലേക്കു മടങ്ങാന്‍ ത യ്യാറായിട്ടുണ്ട്. അതേസമയം ഹുറൂബില്‍ അകപ്പെട്ടും ഇഖാമ പുതുക്കാതെയും നിയമലംഘകരായ പലരും പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ അവസാന നിമിഷത്തേക്കു കാത്തുനില്‍ക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. നിത്വാഖാത് വേളയില്‍ പോലും രാജകാരുണ്യം ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കാ ന്‍ ശ്രമിക്കാതെ നിന്ന പല പ്രവാസികളും ഇപ്പോഴും ഇവിടെയുണ്ട്. ഇത്തരക്കാര്‍ക്ക് ശിക്ഷാനടപടികള്‍ കൂടാതെ നാടണയാനും വീണ്ടും പുതിയ വിസയില്‍ തിരിച്ചുവരാനുമുള്ള അവസാന അവസരമായിട്ടാണ് പൊതുമാപ്പിനെ വിശേഷിപ്പിക്കുന്നത്. നിയമലംഘകര്‍ക്ക് ഇനി ഒരു അവസരം ഉണ്ടാവില്ലെന്ന് സൗദി  ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it