ernakulam local

പൊതുമരാമത്ത് വകുപ്പ് സമിതി അധ്യക്ഷന്‍ സൂപ്രണ്ടിനോട് അപമര്യാദയായി പെരുമാറിയെന്ന്



മരട്: നഗരസഭയിലെ സൂപ്രണ്ട് അടക്കം മുഴുവന്‍ ജീവനക്കാരും ജോലി ബഹിഷ്‌ക്കരിച്ചു ഓഫിസിനു പുറത്തിറങ്ങി പ്രതിഷേധ സമരം നടത്തി.പൊതുമരാമത്ത് വകപ്പു സമിതി അധ്യക്ഷന്‍ സൂപ്രണ്ടിനോട് അപമര്യാദയായി പെരുമാറുകയും സുപ്രണ്ടിനെ അസഭ്യം പറയുകയും ചെയ്തതിനാണ് ജീവനക്കാര്‍ സമരത്തിനു തയ്യാറായതെന്നാണ് പറയപ്പെടുന്നത്.രാവിലെ നഗരസഭാ വാഹനം മുന്‍കൂട്ടി അറിയിക്കാതെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്വകാര്യ ആവശ്യത്തിനായി െ്രെഡവറുമായി പോയതിനെ കുറിച്ചുപരാതി ഉയര്‍ന്നിരുന്നു. ഈ വിവരം ഡ്രൈവറോട് സുപ്രണ്ട് ആരായുകയും മേലില്‍ ഔദ്യോഗിക വാഹനം അനുമതി ഇല്ലാതെ കൊണ്ടു പോകരുതെന്ന് ഡ്രൈവറോട് പറഞ്ഞത് ഇഷ്ടപ്പെടാതെ വന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ സൂപ്രണ്ടിനോട് തട്ടിക്കയറുകയും, നിങ്ങളുടെ തറവാട്ടു വക വാഹനമാണോ എന്നു ചോദിക്കുകയും, വനിത സുപ്രണ്ടായ അവരെ പൊതുമധ്യത്തില്‍ വച്ചാക്ഷേപിച്ചതുമാണു ജീവനക്കാരെ പ്രകോപിതരാക്കിയത്.ജീവനക്കാര്‍ ഒന്നടങ്കം സമരം തുടങ്ങിയതോടെ നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ഇതിനു പരിഹാരം കണ്ടെത്താന്‍ ആക്ടിംഗ് ചെയര്‍മാനും .ഭരണകക്ഷിയായ യു ഡി എഫിനും സാധിക്കാതെ വന്നതിനാല്‍ നഗരസഭ ജീവനക്കാര്‍ അവധിയെടുത്തു പോവുകയായിരുന്നു.സൂപ്രണ്ടും സെക്രട്ടറിയും ആക്ടിംഗ് ചെയര്‍മാനുമായി ബന്ധപ്പെട്ടെങ്കിലും ആരും തയ്യാറാകാതിരുന്നതും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. കഴിഞ്ഞ ദിവസം  നഗരസഭയിലുണ്ടായ കയ്യാങ്കളിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ചെയര്‍മാന് പകരം അദ്ദേഹം നിര്‍ദേശിക്കുന്ന ആരുമായും ചര്‍ച്ചയ്ക്ക് ജീവനക്കാര്‍ തയ്യാറായിരുന്നെങ്കിലും യുഡിഎഫിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാതെ വന്നതിനാലാണ്  ജീവനക്കാര്‍ക്ക് അവധിയെടുക്കേണ്ടി വന്നത്.
Next Story

RELATED STORIES

Share it