thrissur local

പൊതുമരാമത്ത് വകുപ്പില്‍ രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊടുങ്ങല്ലൂര്‍: പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് കൊടുങ്ങല്ലൂര്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥാനത്തു നിന്നു സ്ഥലംമാറിയ ഷൈലാ മോ ള്‍, ഹെഡ് ക്ലാര്‍ക്ക് ലൈജു എന്നിവരെ സസ്‌പെന്റ് ചെയ്തു.
ചാര്‍ജൊഴിഞ്ഞ ഷൈലാ മോള്‍ ഒരു കരാറുകാരന്റെ സാന്നിധ്യത്തില്‍ ഹെഡ് ക്ലാര്‍ക്കിന്റെ സഹായത്തോടെ ഓഫീസ് സമയം കഴിഞ്ഞ് ഫയലുകള്‍ പരിശോധിച്ചുവെന്ന പരാതിയിന്‍മേലാണ് നടപടി. വിജിലന്‍സ് അന്വേഷണത്തെതുടര്‍ന്നാണ് ഇവരെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24 നാണ് പരാതിക്കിടയാക്കിയ സംഭവം. മേലുദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ഷൈലാ മോളും ലൈജുവും വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞ് കരാറുകാരനായ കെ എ ഷിഹാബുമൊത്ത് ഓഫീസില്‍ ഫയലുകള്‍ പരിശോധിച്ചതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പത്താഴക്കാട് സ്വദേശി ഉദാരത്ത് ഷിഹാബിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രേംജിലാല്‍ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ ഷൈലാ മോള്‍ക്കും ലൈജുവിനുമെതിരെ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
അന്വേഷണത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനിലെ ഫയലുകള്‍ പരിശോധിച്ച് 28നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it