പൊതുമരാമത്ത് വകുപ്പില്‍ ആദ്യ ഗഡുവായി 19 കോടി: സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിനു കീഴില്‍ 19 കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിനുശേഷം പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരുമായി മന്ത്രി ചര്‍ച്ച നടത്തി. പൊതുമരാമത്ത് വകുപ്പ് നിര്‍വഹിക്കേണ്ട മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായും ഫലപ്രദമായും നിര്‍വഹിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അനുവദിച്ച തുകയില്‍നിന്ന് ഒരു പൈസപോലും ദുര്‍വിനിയോഗം ചെയ്യുകയോ അപഹരിക്കുകയോ ചെയ്യരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി ചര്‍ച്ച നടത്തിവേണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ചീഫ് എന്‍ജിനീയര്‍മാരെ അറിയിച്ചു.
തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലുമായി ചര്‍ച്ച നടത്തും. ജനങ്ങളുടെ മേല്‍ ഭാരമേല്‍പ്പിക്കാതെയാവും ഈ സര്‍ക്കാര്‍ ഭരിക്കുക. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ആവശ്യമുണ്ടെങ്കില്‍ നല്‍കും. എന്നാല്‍, അതിനുവേണ്ടി കൈക്കൂലി വാങ്ങാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it