thrissur local

പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടയ്ക്കല്‍ പ്രഹസനം തുടരുന്നു

കുന്നംകുളം: പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടക്കല്‍ പ്രഹസനം തുടരുന്നു. തൃശൂര്‍-കുന്നംകുളം റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തി ആഴ്ച്ച തോറും പുരോഗമിക്കുന്നു. ഒരു തവണ അടച്ച കുഴികള്‍ തന്നെയാണ് അടുത്ത ആഴ്ച്ചയില്‍ വീണ്ടും അടയ്ക്കുന്നത്.
മഴക്കാലമായതോടെ റോഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടയ്ക്കുന്നതിന് കരാര്‍ ഏറ്റെടുത്തിട്ടുള്ള ആളാണ് ഒരോ ആഴ്ച്ചയും കുഴികള്‍ അടയ്ക്കുന്ന പ്രഹസനത്തിന് നേതൃത്വം നല്‍കുന്നത്. കരാറുകാരനില്‍ നിന്ന് മാസപ്പടി കൈപറ്റുന്ന ഏതാനും ഉേദ്യാഗസ്ഥരാണ് സര്‍ക്കാരിനും ഖജനാവിനും നഷ്ടമുണ്ടാക്കുന്ന ഈ പ്രവര്‍ത്തിക്ക് ചൂട്ടുപിടിക്കുന്നത്. കുറച്ച് മണലും ടാറില്‍ മുക്കിയെടുത്ത ബേബി മെറ്റലും കുഴിയിലിട്ട് മുകളില്‍ പേപ്പര്‍ വിരിച്ചിടുന്നതാണ് ഈ ഭാഗങ്ങളിലെ കുഴിയടക്കല്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ ആറിലേറെ തവണയാണ് ഇത്തരത്തില്‍ കുഴി അടച്ചിട്ടുള്ളത്. ഖജനാവ് കൊള്ളയടിക്കുന്ന ഈ നടപടി ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാം ശരിയാവും എന്ന് പറഞ്ഞ് അധികാരത്തിലേറിയ ഈ സര്‍ക്കാരെങ്കിലും പൊതുമരാമത്ത് വകുപ്പിലെ താപ്പനകളെ തളയ്ക്കാന്‍ തയ്യാറവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it