Flash News

പൊതുമരാമത്ത് മന്ത്രിയെ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിക്കാം



തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ മന്ത്രി ജി സുധാകരന്‍ കവടിയാര്‍ കെഎസ്ടിപി ഓഫിസില്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെ പൊതുജനങ്ങള്‍ക്ക് 18004257771 നമ്പറിലേക്ക് ടോള്‍ഫ്രീയായി ജീവനക്കാരെ നേരിട്ട് വിളിച്ചു പരാതി അറിയിക്കാം. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകീട്ട് 3.30 മുതല്‍ 4.30 വരെ പൊതുജനങ്ങള്‍ക്ക് മന്ത്രി ജി സുധാകരനെ വിളിച്ചു പരാതികള്‍ പറയാം. ഒക്‌ടോബറിലെ ആദ്യ ബുധനാഴ്ചയായ ഇന്നു മന്ത്രിയെ വൈകീട്ട് നേരിട്ട് വിളിച്ചു പരാതികള്‍ അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it