Flash News

പൊതുമരാമത്ത് പദ്ധതികള്‍; ഓപണ്‍ ടെന്‍ഡര്‍ മുഖേന നടപ്പാക്കും



തിരുവനന്തപുരം: പൊതുമരാമത്ത് പദ്ധതികളുടെ ഇന്‍വെസ്റ്റിഗേഷനും പദ്ധതിരേഖ തയ്യാറാക്കലും ഓപണ്‍ ടെന്‍ഡര്‍ മുഖേന നടപ്പാക്കാന്‍ തീരുമാനം. വകുപ്പിലെ വിവിധ പദ്ധതികളുടെ ഇന്‍വെസ്റ്റിഗേഷന്‍, സ്ട്രച്ചറല്‍ ഡിസൈന്‍, ആര്‍കിടെക്ചറല്‍ ഡിസൈന്‍, വിശദമായ പദ്ധതിരേഖ തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള കണ്‍സള്‍ട്ടന്റുമാരെ എംപാനല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തൈക്കാട് റസ്റ്റ്ഹൗസില്‍ മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പില്‍ ഏഴ് വിഭാഗങ്ങളിലായാണ് ക ണ്‍സള്‍ട്ടന്റുമാരെ എംപാനല്‍ ചെയ്തിരിക്കുന്നത്. ലിസ്റ്റില്‍ ഉ ള്‍പ്പെട്ട കണ്‍സള്‍ട്ടന്റുമാരുടെ കുറവ്മൂലം സമയബന്ധിതമായി തീര്‍ക്കേണ്ട ഒട്ടനവധി പ്രവൃത്തികളുടെ ഇന്‍വെസ്റ്റിഗേഷ ന്‍, രൂപകല്‍പന, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവുന്നത് പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കണ്‍സള്‍ട്ടന്റുമാരെ എംപാനല്‍ ചെയ്യുന്നത് ഒഴിവാക്കി ഓപണ്‍ ടെന്‍ഡര്‍ വിളിച്ച് യോഗ്യതയും പ്രാപ്തിയുമുള്ള വ്യക്തികളെയോ കമ്പനികളെയോ കണ്‍സള്‍ട്ടന്റുമാരായി നിയമിക്കുന്ന രീതി ഉപയോഗപ്പെടുത്തുന്നതാണ് അഭികാമ്യമെന്നും ഇതിനായി യോഗ്യതയും പ്രാപ്തിയുമുള്ളവരെ തിരഞ്ഞെടുക്കുന്നതിന് ഒരു ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.  ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഭരണവും രൂപകല്‍പനയും നിരത്തുകളും പാലങ്ങളും ദേശീയപാത, കെട്ടിടം എന്നീ വിഭാഗങ്ങളിലെ ചീഫ് എന്‍ജിനീയര്‍മാര്‍ അംഗങ്ങളായും കമ്മിറ്റിയുണ്ടാക്കുന്നതിനും തീരുമാനമായി. ഈ കമ്മിറ്റി യോഗം ചേര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ചുള്ള തീരുമാനമെടുത്ത് നടപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it