പൊതുമരാമത്ത്, തദ്ദേശ ഭരണ വകുപ്പുകള്‍ വിശദീകരണം നല്‍കണം

തിരുവനന്തപുരം: റോഡുകളിലെ കുഴികളില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിന്റെ കാരണങ്ങളെക്കുറിച്ച് പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
റോഡുകളിലെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ മരിക്കുന്ന സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും കമ്മീഷന്‍ നടപടിക്രമത്തില്‍ നിരീക്ഷിച്ചു. ക്രിസ്മസ് തലേന്ന് ഭര്‍ത്താവുമൊത്ത് ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന ഉദയംപേരൂര്‍ സ്വദേശി ജോര്‍ജിന്റെ ഭാര്യ അനിത (45) യുടെ മരണത്തെ തുടര്‍ന്ന് പൊതു പ്രവര്‍ത്തകനായ സി ജെ ജോസന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.
റോഡുകളിലെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രികള്‍ മരിക്കുന്ന സംഭവങ്ങള്‍ സര്‍വസാധാരണമാണെും കമ്മീഷന്‍ നടപടിക്രമത്തില്‍ നിരീക്ഷിച്ചു. കുഴികള്‍ അതത് സമയത്ത് നികത്തിയില്ലെങ്കില്‍ ഗര്‍ത്തങ്ങള്‍ രൂപാന്തരപ്പെടുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. റിപോര്‍ട്ട് ചെയ്യുന്നതും ചെയ്യാത്തതുമായ നിരവധി അപകടങ്ങള്‍ റോഡിലെ കുഴികള്‍ കാരണമുണ്ടാവുന്നുണ്ട്. സമയത്ത് കുഴികള്‍ അടച്ചാല്‍ ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാം. സര്‍ക്കാരിന് പണവും ലാഭിക്കാം.
മരിച്ച വീട്ടമ്മയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറും നഗരസഭാ സെക്രട്ടറിയും ഫെബ്രുവരി 10നകം കമ്മീഷന്‍ ഓഫിസില്‍ വിശദീകരണം നല്‍കണം. കേസ് ഫെബ്രുവരി 22ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it