Idukki local

പൊതുമരാമത്ത് ഓഫിസിലേക്ക് ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിന്റെ കൂലിയെച്ചൊല്ലി തര്‍ക്കം



തൊടുപുഴ: പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിന് കൂലിയെ ചൊല്ലി തര്‍ക്കം ബഹളം. ഇന്നലെ രാവിലെ പത്ത് മണിയോടെ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫിസിന് മുന്നിലായിരുന്നു ചുമട്ടുതൊഴിലാളികളും ലോറി െ്രെഡവറും തമ്മില്‍ വാക്കേറ്റമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊണ്ടുവന്ന റോഡിലെ കുഴികളടയ്ക്കുന്നതിന് ഉപയോഗിക്കുന്ന റെഡി മിക്‌സ് റിപ്പയര്‍ എന്ന ഉത്പന്നം ഇറക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ആകെ 50 കിലോ ഗ്രാം തൂക്കമുള്ള 200 പാക്കറ്റുകളാണ് ലോറിയിലുണ്ടായിരുന്നത്.ഇതില്‍ 50 എണ്ണമാണ് തൊടുപുഴയില്‍ ഇറക്കേണ്ടത്. 50 കിലോഗ്രാം തൂക്കമുള്ള ഒരു പാക്കറ്റ് ഇറക്കുന്നതിന് ചുമട്ട് തൊഴിലാളികള്‍ 30 രൂപ കൂലി ആവശ്യപ്പെട്ടു. എന്നാല്‍ 20 രൂപയേ തരാനാകൂവെന്നായിരുന്നു ലോറി െ്രെഡവറുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ഇതേ ഉത്പന്നം ഇറക്കിയതിന് 30 രൂപയാണ് നല്‍കിയതെന്നും ഇതേ കൂലി തരാതെ ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്നും ചുമട്ട് തൊഴിലാളികളും പറഞ്ഞു. സി. ഐ.ടി. യു, ഐ. എന്‍. ടി.യു. സി, യൂണിയനുകളില്‍പ്പെട്ടവരായിരുന്നു തൊഴിലാളികള്‍. ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം വെള്ളപേപ്പറില്‍ എഴുതി ഒപ്പിട്ട് തന്നാല്‍ 30 രൂപ കൂലി തരാമെന്ന് െ്രെഡവര്‍ പറഞ്ഞു. എന്നാല്‍ ഇതിന് ചുമട്ട്‌തൊഴിലാളികള്‍ തയ്യാറായില്ല. ഒടുവില്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോ ര്‍ഡിന്റെ രസീത് ബുക്കില്‍ തുക എഴുതി ഒപ്പിട്ടു നല്‍കാമെന്ന് തൊഴിലാളികള്‍ പറഞ്ഞത് ഡ്രൈവര്‍ സമ്മതിച്ചു. ഇതോടെ ഒന്നരമണിക്കൂര്‍ നീണ്ട തര്‍ക്കം അവസാനിച്ചു. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന 50 പാക്കറ്റുകള്‍ തൊഴിലാളികള്‍ ഇറക്കി. ബാക്കി 150 പാക്കറ്റുകള്‍ പൈനാവ് പി.ഡബ്ല്യു.ഡി ഓഫിസില്‍ ഇറക്കാനുള്ളതാണ്. തിരുവനന്തപുരത്ത് നിന്ന് പി.ഡബ്ല്യു.ഡി കരാറുകാരനാണ് ഉത്പന്നം എത്തിക്കുന്നത്.
Next Story

RELATED STORIES

Share it