Kollam Local

പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രമയച്ചാല്‍ നടപടിയെടുക്കാമെന്ന് പോലിസ്‌



കൊല്ലം: നഗരത്തെ ശുചിത്വ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി പോലിസ് ഓപറേഷന്‍ ക്ലീന്‍ സിറ്റി എന്ന പരിപാടി ആരംഭിച്ചു. പൊതു ജനങ്ങള്‍, സ്റ്റുഡന്റ് പോലിസ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ചേര്‍ത്താണ് പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. നഗരത്തില്‍ എവിടേയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ ചിത്രങ്ങള്‍ കൊല്ലം പോലിസിന്റെ വെബ് സൈറ്റിലോ, പോലിസിന്റെ ഫെയ്‌സ്ബുക്ക് പേജിലോ പോലിസ് വാട്‌സ് ആപ്പിലോ അറിയിച്ചാല്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കുന്നതാണ്. നഗരത്തില്‍ ഉടനീളം നിരീക്ഷണ കാമറകള്‍  സ്ഥാപിച്ച് പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പദ്ധതിയാണ് ഇതിലൂടെ തുടക്കമിടുന്നത് പോലിസ് അറിയിച്ചു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഈ പരിപാടിയുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജീതാ ബീഗം അറിയിച്ചു.
Next Story

RELATED STORIES

Share it