ernakulam local

പൊതുടാപ്പിലൂടെ എത്തുന്നത് കലക്കവെള്ളമെന്ന് പരാതി

വൈപ്പിന്‍: എടവനക്കാട് മേഖലകളില്‍ പൊതുടാപ്പുകളില്‍ നിന്നും ശേഖരിക്കുന്ന കുടിനീര് കലങ്ങി മറിഞ്ഞതെന്ന് വ്യാപകമായ പരാതി. ചാത്തങ്ങാട് വടക്കേക്കര മായാബസാറില്‍ പൊതുടാപ്പിലും ഇല്ലത്ത് പടിയിലും പഴങ്ങാടും ഇതേ പോലെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിതരണ ലൈന്‍ എവിടയോ പൊട്ടി ലീക്ക് ആയതിനെ തുടര്‍ന്ന് ചെളിയും മറ്റു അഴുക്കു വെള്ളത്തില്‍ കലരുന്നതാവും ഇതിനു കാരണമെന്നാണ് പരിസരവാസികള്‍ പറയുന്നത്. കലക്കവെള്ളം കണ്ടെത്തിയ മേഖലകളില്‍ ലൈനുകള്‍ പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it