Flash News

പൊതുഖജനാവ് സ്മൃതി ഇറാനിയുടെ കുടുംബസ്വത്തല്ല: കാംപസ് ഫ്രണ്ട്

പൊതുഖജനാവ് സ്മൃതി ഇറാനിയുടെ കുടുംബസ്വത്തല്ല: കാംപസ് ഫ്രണ്ട്
X
CFI-NASAR5

ന്യൂഡല്‍ഹി: അലിഗഡ് സര്‍വ്വകലാശാലയുടെ ഓഫ് കാംപസ് സെന്ററുകള്‍ക്ക് പണമനുവദിക്കാനാവില്ലെന്ന മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നിലപാട് അത്യന്തം അപകടകരമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പി.അബ്ദുല്‍ നാസര്‍.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അലിഗഡ് സര്‍വ്വകലാശാലയുടെ ഓഫ് കാംപസ് സെന്ററുകള്‍ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അനുവദിച്ചത്. സെന്ററുകള്‍ക്ക്് നല്‍കാന്‍ പണമില്ലെന്നും സെന്ററുകള്‍ അടച്ചുപൂട്ടണമെന്നുമാണ് സ്മൃതി ഇറാനി പറയുന്നത്.എന്നാല്‍, ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ദീന്‍ ദയാല്‍ ഉപാധ്യയയുടെ ജന്മശതാബ്ദി ആഘോഷത്തിന് 100 കോടിരൂപയാണ് പ്രാരംഭതുകയായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പൊതുഖജനാവ് ഇറാനിയുടെ കുടുംബസ്വത്തല്ലെന്നും ജനക്ഷേമ പദ്ധതികള്‍ക്ക് വിനിയോഗിക്കാനുള്ളതാണെന്നും അബ്ദുല്‍ നാസര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ മാസം കേരള മുഖ്യമന്ത്രിയുള്‍പ്പടെയുള്ള സംഘത്തോട് സ്മൃതി ഇറാനി നടത്തിയ ചര്‍ച്ച സംബന്ധിച്ച വെളിപ്പെടുത്തല്‍ അത്യന്തം ഭീകരമാണ്. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടേയും ക്ഷേമം ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ തികഞ്ഞ വര്‍ഗ്ഗീയത് വച്ചു പുലര്‍ത്തുന്നതിന്റൈ തെളിവുകൂടിയാണിത്.
ശമ്പളം തരുന്നത് താനാണെന്നും തന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിച്ചാല്‍ മതിയെന്നും യോഗത്തില്‍ അലിഗഡ് വി.സിയെ ഭീഷണിപ്പെടുത്തിയ സ്മൃതി ഇറാനി മൂന്നാംകിട ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴുകയാണ് ചെയ്തത്. തികഞ്ഞ വര്‍ഗ്ഗീയത വച്ചുപുലര്‍ത്തുന്ന സ്മൃതി ഇറാനി മാനവവിഭവ ശേഷി മന്ത്രി പദത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it