thrissur local

പൊതുകിണറിനടുത്ത് ശുചിമുറി; പഞ്ചായത്തിന് പരാതി നല്‍കി



മാള: പൊതുകിണര്‍ മലിനീകരണം തടയണമെന്നാവശ്യപ്പെട്ട് പൊയ്യ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിക്ക് പരാതി നല്‍കി. പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ പെട്ട വട്ടക്കോട്ട കനകക്കുന്നിലേക്ക് തിരിയുന്ന മൂന്നുംകൂടിയ വളവിലുള്ള പൊതുകിണറിനു സമീപം കിണര്‍ വെള്ളം മലിനീകരിക്കാന്‍ ഇടയാകുന്ന വിധം സ്വകാര്യ വ്യക്തി നിര്‍മിച്ച ശുചിമുറി പൊളിച്ച് നീക്കി മലിനീകരണം തടയണമെന്നാവശ്യപ്പെട്ടാണ് പൊയ്യ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിക്ക് മാള പ്രതികരണ വേദി പ്രസിഡന്റ് സലാം ചൊവ്വര പരാതി നല്‍കിയത്. വാടകക്ക് കൊടുത്തിരിക്കുന്നതും സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ താമസിക്കുന്നതുമായ ഇതര സംസ്ഥാന തൊഴിലാളികളുകളുടെ ആവശ്യത്തിനായിട്ടാണ് പൊതുകിണറിന് സമീപം ശുചിമുറി നിര്‍മിച്ചത്. നിരവധി ആളുകള്‍  കുളിക്കുകയും വസ്ത്രം കഴുകുകയും ചെയ്യുന്നത് മൂലമുണ്ടാകുന്ന അഴുക്ക് വെള്ളം കിണറിലേക്ക് തന്നെ ഊര്‍ന്നിറങ്ങി പൊതുകിണര്‍ വെള്ളം  മലിനീകരണ സാധ്യത തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇരുപതോളം കുടുംബങ്ങ ള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുകിണര്‍ മലിനീകരിക്കും വിധം നിര്‍മിച്ച ശുചിമുറി പൊളിച്ച് നീക്കണമെന്ന് പ്രദേശവാസികള്‍ വീട്ടുടമയോട് ആവശ്യപ്പെട്ടിടും ഉടമ അതിന് തയ്യാറാവാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യപ്രകാരം മാള പ്രതികരണവേദി ഈ ആവശ്യവുമായി പൊയ്യ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിക്ക് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it