Health

പൊണ്ണത്തടി

പൊണ്ണത്തടി
X








ponnathadi

രു വ്യക്തിയുടെ ഉയരത്തിന് ആനുപാതികമായ തൂക്കമാണു വേണ്ടത്. ശരീരത്തിലാകമാനം കൊഴുപ്പടിഞ്ഞുകൂടി ആവശ്യമായ തൂക്കത്തിന്റെ 20 ശതമാനം കൂടുതല്‍ ഭാരമായാല്‍ ആ അവസ്ഥ പൊണ്ണത്തടി അഥവാ obestiy എന്ന രോഗാവസ്ഥയായി. തെറ്റായ ആഹാരരീതി, അധ്വാനമില്ലായ്മ, വ്യായാമക്കുറവ് മുതലായവ ഇതിനു കാരണമാവും. അമിതവണ്ണം പല രോഗങ്ങള്‍ക്കു വിശേഷിച്ചും, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ മുതലായവയ്ക്കും കാരണമാവും. ശരീരഭാരം നിയന്ത്രണത്തിലാണോ എന്നറിയുന്നതിനുള്ള ഉപാധിയാണ് ആങക അഥവാ ബോഡി മാസ് ഇന്‍ഡക്‌സ്.



അമിതഭാരം നിയന്ത്രിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

രക്തസമ്മര്‍ദ്ദ നിയന്ത്രണം, കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്താന്‍ സഹായകരം, നല്ല കൊളസ്‌ട്രോളിന്റെ വര്‍ധനവ്, പ്രമേഹ നിയന്ത്രണം, പ്രതിരോധം, ഹൃദ്രോഗസാധ്യത കുറയുന്നു.



എങ്ങനെ പ്രതിരോധിക്കാം?
ആഹാരക്രമീകരണം, ചിട്ടയായ വ്യായാമം, കായികാധ്വാനം, മാനസിക സമ്മര്‍ദ്ദ ലഘൂകരണം.പ്രമേഹ ചികില്‍സയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരക്രമീകരണം. പ്രമേഹമുള്ളവര്‍ക്കുവേണ്ടി മാത്രം പുഴുങ്ങിയും വേവിച്ചും ആവി കയറ്റിയുമൊക്കെ കൊടുക്കുന്ന രീതി ശരിയല്ല. പ്രമേഹമുള്ള വ്യക്തിക്കും വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ കഴിക്കുന്ന ആഹാരം തന്നെ മതി. പക്ഷേ, പാചകരീതിയില്‍ അല്‍പം മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. പ്രമേഹമുള്ളവര്‍ക്കുവേണ്ടി ചിട്ടപ്പെടുത്തുന്ന ആഹാരക്രമം ഏറ്റവും ആരോഗ്യകരവും സമീകൃതവുമായ ഒരു ആഹാരക്രമമാണ്. ഇത് എല്ലാവര്‍ക്കും അനുയോജ്യവുമാണ്. ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരു വ്യക്തിക്ക് ജീവിതചര്യാരോഗങ്ങളെ തന്നില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സാധിക്കും. ആഹാരത്തിന്റെ കാര്യത്തില്‍ എന്തു കഴിക്കണം, എങ്ങനെ കഴിക്കണം, എത്രത്തോളം കഴിക്കണം എന്നീ കാര്യങ്ങള്‍ വളരെ പ്രധാനമാണ്. വളരെ പതുക്കെ വേണം ആഹാരം കഴിക്കാന്‍. നന്നായി ചവച്ചരച്ചു മാത്രം ആഹാരം കഴിക്കുക. ഒരു ദിവസം എട്ടു മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുക.



ആഹാരക്രമം

foodനമ്മുടെ ആയുരാരോഗ്യത്തെ നിലനിര്‍ത്തുന്ന സുപ്രധാന ഘടകമാണ് ഭക്ഷണം. പക്ഷേ, മിക്ക രോഗങ്ങളുടെയും മൂലകാരണവും ഭക്ഷണമാണ്. നമ്മുടെ ദൈനംദിന പ്രവൃത്തികള്‍ക്കാവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ്. നാം കഴിക്കുന്ന ആഹാരം ആവശ്യത്തില്‍ കുറഞ്ഞുപോവുകയോ അമിതമാവുകയോ ചെയ്താല്‍ ശരീരം രോഗാവസ്ഥയിലേക്കു നീങ്ങുന്നു. നമ്മുടെ ശരീരം, ആഹാരം, കായികപ്രവൃത്തികള്‍ എന്നിവ തമ്മിലുള്ള പൊരുത്തം സന്തുലിതമായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. സമീപകാലത്തായി വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സമൂഹത്തെ പൊതുവായി രോഗാതുരമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇത്തരം തെറ്റായ ശീലങ്ങള്‍ ഉപേക്ഷിക്കാനും ആഹാരം ശരിയായ അളവിലും ശരിയായ ചേരുവകളോടെയും കഴിക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്. തെറ്റായ ആഹാരക്രമം നമ്മെ നിരവധി രോഗങ്ങളിലേക്കു നയിക്കുന്നു. ഇന്നത്തെ നമ്മുടെ ആഹാരരീതി പലപ്പോഴും അനാരോഗ്യകരമാവുന്നതിന് പല കാരണങ്ങളുണ്ട്. ആളുകള്‍ക്ക് അധ്വാനം തീരെ കുറഞ്ഞു. എന്നാല്‍, കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറഞ്ഞിട്ടില്ല. കഴിക്കുന്ന ആഹാരമാണെങ്കില്‍ സമീകൃത ആഹാരവുമല്ല!
മാതൃകാ പ്ലേറ്റ് ആഹാരക്രമത്തെക്കുറിച്ചും അളവിനെക്കുറിച്ചും പറയുമ്പോള്‍ (ഉദാ: 1 കപ്പ്, 2 തവി, 2 സ്പൂണ്‍ മുതലായവ) ആളുകള്‍ ആശയക്കുഴപ്പത്തിലാവാറുണ്ട്. ഇതു വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപാധിയാണ് മാതൃകാപ്ലേറ്റ്. ഏതു തരത്തിലുള്ള ആഹാരം കഴിക്കുന്നതാണ് ഉചിതമെന്നും അവ ഏത് അളവില്‍ കഴിക്കണമെന്നും മനസ്സിലാക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ലളിതമായ ഒരു ഉപാധിയാണ് മാതൃകാപ്ലേറ്റ്. ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം താഴെ കാണുന്ന മാതൃകാപ്ലേറ്റാണ് അഭികാമ്യം:  പ്ലേറ്റിന്റെ നാലിലൊരു ഭാഗം ധാന്യങ്ങള്‍ ആവാം. (ചോറ്/ചപ്പാത്തി/ദോശ മുതലായവ)ി നാലിലൊരു ഭാഗം പ്രോട്ടീന്‍ അടങ്ങിയവ.(മല്‍സ്യം/പയര്‍വര്‍ഗം/കോഴിയിറച്ചി) ആഴ്ചയിലൊരിക്കല്‍ കോഴിയിറച്ചി ആവാം. അന്ന് മല്‍സ്യം ഒഴിവാക്കുക. ി നാലിലൊരു ഭാഗം വേവിച്ച പച്ചക്കറികള്‍ി നാലിലൊരു ഭാഗം സാലഡ് (ചെറിയ വെള്ളരിക്ക, കാരറ്റ്, തക്കാളി, ഉള്ളി എന്നിവ ഉപയോഗിച്ച് സാലഡ് ഉണ്ടാക്കാം). ചെറിയ ഒരു കട്ടോരി തൈര്, അല്ലെങ്കില്‍ ഒരു ഗ്ലാസ് മോര്. പിന്നെ ഒഴിക്കുന്ന കറിയും. (രസം, മോരുകറി, പുളിശ്ശേരി മുതലായവ).
Next Story

RELATED STORIES

Share it