Second edit

പൊണ്ണത്തടി



വികസനംലോകത്ത് ഇപ്പോള്‍ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രധാനമായും മുഴങ്ങിക്കേള്‍ക്കുന്നത്. എല്ലാ കൊല്ലവും സ്വിറ്റ്‌സര്‍ലന്‍ഡിലെ സുഖവാസകേന്ദ്രമായ ദാവോസില്‍ രാഷ്ട്രീയക്കാരും വന്‍ വ്യവസായികളും ഒത്തുകൂടി വികസന ചര്‍ച്ചകള്‍ പതിവാണ്. ലോകബാങ്കും ഐഎംഎഫും സംസാരിക്കുന്നതും വികസനത്തെക്കുറിച്ചു തന്നെ. നാട്ടിലാണെങ്കില്‍ ഭരണത്തിലും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയകക്ഷികള്‍ക്കും നേതാക്കള്‍ക്കും വികസനത്തെക്കുറിച്ചു മാത്രമേ പറയാനുള്ളൂ. എതിരാളികളെ വികസന വിരോധികള്‍ എന്നു വിളിക്കുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാല്‍, വികസനത്തിന്റെ മുഖ്യനേട്ടം എങ്ങനെയാണു ലോകര്‍ക്ക് അനുഭവപ്പെടുന്നത്? വികസനപ്രവര്‍ത്തനങ്ങള്‍ വഴി ദശലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു രക്ഷിച്ചുവെന്നാണ് ഭരിക്കുന്നവരുടെ അവകാശവാദം. എന്നാല്‍, 1975 മുതല്‍ 2016 വരെയുള്ള കാലത്തെ വികസന നേട്ടങ്ങളില്‍ പ്രധാനം പൊണ്ണത്തടിയുടെ ക്രമാതീതമായ വളര്‍ച്ചയാണെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജും ലോകാരോഗ്യ സംഘടനയും നടത്തിയ പഠനത്തില്‍ കണ്ടത്. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ പൊണ്ണത്തടിയന്‍മാരുടെ സംഖ്യയിലുണ്ടായ വര്‍ധന അമ്പരപ്പിക്കുന്നതാണെന്ന് പഠനം പറയുന്നു. ഒരുകാലത്ത് പോഷകാഹാരക്കുറവ് ആയിരുന്നു മുഖ്യ ആരോഗ്യപ്രശ്‌നം. ഇപ്പോള്‍ അത് അമിതാഹാരവും പൊണ്ണത്തടിയുമായി മാറിയിരിക്കുന്നു. പൊണ്ണത്തടിയന്‍മാരുടെ സംഖ്യ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കവിയാന്‍ പോവുകയാണെന്നാണ് ഗവേഷകരുടെ പ്രധാന കണ്ടെത്തല്‍.
Next Story

RELATED STORIES

Share it