പൊണ്ണത്തടിയിലും ഇന്ത്യ മുന്നില്‍

പൊണ്ണത്തടിയിലും  ഇന്ത്യ മുന്നില്‍
X
ന്യൂഡല്‍ഹി: ഭാരക്കുറവില്‍ മുന്‍പന്തിയിലുള്ള ഇന്ത്യക്കാ ര്‍ പൊണ്ണത്തടിയിലും മുമ്പിലാണെന്ന് പുതിയ പഠന റിപോര്‍ട്ട്. ലോകത്തില്‍ ഭാരക്കുറവുള്ള ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് ഇന്ത്യയിലും ചൈനയിലുമാണ്. ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്മാരുള്ള ലോകത്തിലെ രാഷ്ട്രങ്ങളില്‍ അഞ്ചാംസ്ഥാനമാണ് ഇന്ത്യ—ക്കുള്ളതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
obesityലണ്ടന്‍ ഇംപീരിയല്‍ കോളജിലെ പൊതുജനാരോഗ്യ വകുപ്പ് പ്രഫസര്‍ മാജിദ് എസ്സതിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 10.2 കോടി പുരുഷന്മാരും 10.1 കോടി സ്ത്രീകളും ഇന്ത്യയില്‍ ഭാരക്കുറവുള്ളവരാണ്. ഇത് ഭാരക്കുറവുള്ളവരുടെ ലോക ജനസംഖ്യയുടെ 40 ശതമാനമാണ്.
രണ്ടാംസ്ഥാനത്തുള്ള ചൈനയില്‍ എട്ടു ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളുമാണ് ഭാരക്കുറവുള്ളവര്‍. എന്നാല്‍, ഇന്ത്യയില്‍ 98 ലക്ഷം പുരുഷന്മാരും രണ്ടു കോടി സ്ത്രീകളും പൊണ്ണത്തടിയുള്ളവരാണെന്നാണ് 2014ലെ കണക്കനുസരിച്ചുള്ള പഠനത്തില്‍ കണ്ടെത്തിയത്. 1
1975ലെ കണക്കുപ്രകാരം നാലു ലക്ഷം പുരുഷന്മാര്‍ മാത്രമായിരുന്നു പൊണ്ണത്തടിയന്മാരായി ഉണ്ടായിരുന്നത്. പൊണ്ണത്തടിയുള്ള സ്ത്രീകളുടെ കാര്യത്തില്‍ ലോകത്തില്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനമാണ്. പൊണ്ണത്തടിയുടെ കാര്യത്തില്‍ 1975ല്‍ 13ാം സ്ഥാനത്തുണ്ടായിരുന്ന ചൈനയിലെ പുരുഷന്മാരും 10ാം സ്ഥാനത്തുണ്ടായിരുന്ന സ്ത്രീകളും 2014ല്‍ ഒന്നാംസ്ഥാനത്തെത്തിയിട്ടുണ്ട്. നേരത്തെ അമേരിക്കക്കാരായിരുന്നു പൊണ്ണത്തടിയില്‍ മുമ്പന്മാര്‍.
Next Story

RELATED STORIES

Share it