Kollam Local

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും അമ്മയ്ക്കും മകള്‍ക്കും ഷോക്കേറ്റു

ശാസ്താംകോട്ട: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും അമ്മയ്ക്കും മകള്‍ക്കും ഷോക്കേറ്റെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു. പോരുവഴി കമ്പലടി സജീവ് മന്‍സിലില്‍ സജീവന്റെ മകള്‍ അറഫ (6), ഭാര്യ സജീന (34) എന്നിവര്‍ക്കാണ് ഷോക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. ട്യൂഷന് പോകുകയായിരുന്ന കുട്ടി വീടിന് സമീപത്തുള്ള റോഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ കയറി പിടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് സജീന കുട്ടിയെ കയറി പിടിച്ചെങ്കിലും ഷോക്കേറ്റ ഇവര്‍ തെറിച്ച് വീണു.
ഇവരുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ സമീപ വാസികള്‍ ഷോക്കേറ്റ് കിടന്ന കുഞ്ഞിനേയും രക്ഷപെടുത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇരുവരേയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാസ്താംകോട്ട ഇലക്ട്രിസിറ്റി ഓഫിസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെത്തി തകരാര്‍ പരിഹരിച്ചു.



Next Story

RELATED STORIES

Share it