palakkad local

പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഉപരോധസമരം

കൊല്ലങ്കോട്:  വെള്ളനാറ-ചീരണി റോഡ് തകര്‍ച്ചയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ടെന്‍ഡര്‍ നടപടി കഴിഞ്ഞിട്ടും റോഡ് നന്നാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. മലയോര മേഖലയുമായി ബന്ധപ്പെടു കിടക്കുന്നതും നിരവധി കുടുംമ്പങ്ങള്‍ക്ക് ആശ്രയവുമായ പാതയാണ് കൊല്ലങ്കോട് ടൗണില്‍ നിന്നു വെള്ളനാറ ചീരണിയില്‍ എത്തുന്ന പാത.
നാലര മീറ്റര്‍ വീതിയുണ്ടായതായി പറയുന്ന പാതയിപ്പോള്‍ രണ്ടര മീറ്റര്‍ മാത്രമാണുള്ളത്. പാതയുടെ ഇരുവശത്തുള്ളവരുടെ കൈയേറ്റം മൂലം വാഹനങ്ങള്‍ കടന്നു പോകാന്‍ ഏറെ പ്രയാസമാണ്.
കൊല്ലങ്കോട് മുതല്‍ അമ്പാട്ട്പാടം വരെ പാത കൈയേറിയത് വില്ലേജ് ഉദ്യാഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തണമെന്നും വെള്ളനാറ-ചീരണി റോഡ് പുനര്‍നിര്‍മാണം നടത്തിയാല്‍ മംഗലം ഗോവിന്ദാപുരം ഹൈവേ വന്നാല്‍ ബൈപാസിലൂടെ യാഥാര്‍ത്യമായാല്‍ കൊല്ലങ്കോട് ടൗണിലെക്ക് നിരവധി വാഹനങ്ങള്‍ എത്തിച്ചേരാന്‍ എളുപ്പമാര്‍ഗവുമാണ്.
നിലവില്‍ റോഡിന്റെ വീതി കൂട്ടി ടെന്‍ഡര്‍ നടപടി കഴിഞ്ഞ പാതയുടെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അസുഖ ബാധിതരായവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിളിച്ചാല്‍ വരാത്ത സ്ഥിതിയാണ്. റോഡ് തകര്‍ച്ചയില്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ തകരാറാകുകയും ചെയ്തതോടെ ഇതുവഴിയുള്ള വാടക ഓട്ടം വാഹന ഉടമകള്‍ നിര്‍ത്തിയിരിക്കുകയാണ്. കെ നാരായണന്‍, സി വി വേലായുധന്‍, കെ റഫീക്ക്, വി മോഹനന്‍, അബ്ബാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it