Idukki local

പൊട്ടിപ്പൊളിഞ്ഞ് റോഡ്; മാങ്ങാത്തൊട്ടി നിവാസികള്‍ സമരത്തിനൊരുങ്ങുന്നു

പൂപ്പാറ: നാളുകളായ തകര്‍ന്നുകിടക്കുന്ന രാജാക്കാട്-മാങ്ങാത്തൊട്ടി റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. മാങ്ങാത്തൊട്ടി റോഡിലെ ഒരു കിലോമീറ്ററോളം ഭാഗമാണ് കുണ്ടും കുഴിയും നിറഞ്ഞ് വര്‍ഷങ്ങളായി അപകടാവസ്ഥയിലുള്ളത്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ മൂന്നാറില്‍ നിന്നു നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും ഇതുവഴി തേക്കടിയിലേക്ക് പോകുന്നത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംഘടനകളും നാട്ടുകാരും സമരങ്ങള്‍ നടത്തിയെങ്കിലും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചത്. മാങ്ങാത്തൊട്ടിക്ക് സമീപം പേരിനു മാത്രം റോഡിലെ കുഴികളടച്ചെങ്കിലും കച്ചിറപ്പാലത്തിന് സമീപം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ഭാഗത്തേക്ക് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിപോലുമില്ല. രു കിലോമീറ്ററോളം ഭാഗത്ത് കാല്‍നടയാത്ര പോലും ദുഷ്‌കരമായതിനാല്‍ ആത്മാവുസിറ്റിയില്‍ നിന്നു വാക്കാസിറ്റി വഴി രണ്ട് കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് ആളുകള്‍ രാജാക്കാട് എത്തുന്നത്.
Next Story

RELATED STORIES

Share it