Flash News

പൊടിക്കാറ്റ്: പടിഞ്ഞാറന്‍ യുപിയില്‍ 11 പേര്‍ മരിച്ചു

പൊടിക്കാറ്റ്: പടിഞ്ഞാറന്‍ യുപിയില്‍ 11 പേര്‍ മരിച്ചു
X

ലഖ്‌നോ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച്ച വൈകുന്നേരത്തോടെയുണ്ടായ ശക്തമായ പൊടിക്കാറ്റിലും കൊടുങ്കാറ്റിലും ചുരുങ്ങിയത് 11 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നാലു പേര്‍ ഇറ്റാവയിലും മൂന്ന് പേര്‍ മാതുറയിലും ആഗ്രയിലും അലിഗഡിലും ഫിറോസാബാദിലും ഓരോരുത്തരുമാണ് മരിച്ചത്. കാണ്‍പൂരില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍, മധ്യ ഭാഗങ്ങളില്‍ ശക്തമായ കാറ്റു വീശുന്നുണ്ട്. ഒപ്പം ആലിപ്പഴ വര്‍ഷവുമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ യുപി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ നൂറിലേറെ പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it