പൊടിക്കാറ്റും മഴയും; ഡല്‍ഹിയില്‍ വിമാനങ്ങള്‍ തിരിച്ചുവിട്ടു

ന്യൂഡല്‍ഹി: പൊടിക്കാറ്റും മഴയും മൂലം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 24 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അമൃത്‌സറിലേക്കാണ് കൂടുതല്‍ വിമാനങ്ങളും തിരിച്ചുവിട്ടത്. പൊടിക്കാറ്റ് ശക്തമായതിനാല്‍ വാഹനഗതാഗതവും തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ടോടെയാണ് ഡല്‍ഹിയില്‍ കാറ്റും മഴയും ശക്തമായത്. അപ്രതീക്ഷിതമായ കാറ്റും മഴയും തലസ്ഥാനത്തെ ചൂട് കുറയാന്‍ കാരണമായി. 36 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന താപനില മഴയ്ക്കുശേഷം 21 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. അടുത്തദിവസങ്ങളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it