Second edit

പൈസ ഫണ്ട്‌

പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് അതുകൊണ്ട് സിനിമ നിര്‍മിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. 'അമ്മ അറിയാന്‍' ക്രൗഡ് ഫണ്ടിങിന്റെ നല്ല മാതൃകയാണ്. ശ്യാം ബെനഗലിന്റെ 'അങ്കുര്‍' ഇങ്ങനെ നിര്‍മിച്ച മറ്റൊരു സിനിമയാണ്. ഈ ആശയം ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ പരീക്ഷിച്ചുനോക്കിയിരുന്നു എന്നതാണു സത്യം. പക്ഷേ, സിനിമാരംഗത്തായിരുന്നില്ല എന്നുമാത്രം. സാധാരണക്കാരായ ആളുകളില്‍ നിന്ന് ചില്ലറത്തുട്ടുകള്‍ ശേഖരിച്ച് വ്യവസായസംരംഭങ്ങള്‍ തുടങ്ങാനാണ് അന്നു ചിലര്‍ ശ്രമിച്ചത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഈ സംരംഭം പൈസ ഫണ്ട് എന്നാണ് അറിയപ്പെടുന്നത്.
1865ല്‍ ബംഗാളിലെ റാണിഗഞ്ച് സ്വദേശിയായ താരാപദ് ബാനര്‍ജി ഇന്ത്യന്‍ മിറര്‍ എന്ന പത്രത്തിലൂടെ മുന്നോട്ടുവച്ച ഈ ആശയത്തിന് അക്കാലത്തെ നേതാക്കള്‍ നല്ല പിന്തുണ നല്‍കി. 1873ല്‍ ബോംബെയിലെ ജി ബി ജോഷി ആരംഭിച്ച പബ്ലിക് പൈസ ഫണ്ടിന് 150 രൂപ മാത്രമേ സമാഹരിക്കാനായുള്ളൂ. എന്നാല്‍, 1899ല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന എ ഡി കാലേ സ്വരൂപിച്ച പണംകൊണ്ട് മഹാരാഷ്ട്രയിലെ താലെഗാവില്‍ 1908ല്‍ ഒരു ഗ്ലാസ് ഫാക്ടറി സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു വ്യക്തി ഒരു കൊല്ലം ഒരു പൈസയാണ് നല്‍കേണ്ടിയിരുന്നത്. ബാലഗംഗാധരതിലകന്റെയും മഹാരാഷ്ട്രയിലെ മറ്റു ദേശീയനേതാക്കളുടെയും പിന്തുണയോടെയായിരുന്നു കാലേയുടെ ഉദ്യമം.
Next Story

RELATED STORIES

Share it