പൈലറ്റ് വൈകി; മന്ത്രിയുടെ യാത്ര മുടങ്ങി

ന്യൂഡല്‍ഹി: വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന് പ്രധാന ചടങ്ങില്‍ സംബന്ധിക്കാനായില്ല. മന്ത്രിയുടെ ഹൈദരാബാദ് യാത്രയാണ് പൈലറ്റ് എത്താഞ്ഞതുമൂലം എയര്‍ ഇന്ത്യ വിമാനം വൈകിയതിനാല്‍ മുടങ്ങിയത്.
ഉച്ചയ്ക്ക് 1.45നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. മന്ത്രി 12.30നു തന്നെ വിമാനത്താവളത്തില്‍ എത്തി. എന്നാല്‍, പൈലറ്റ് എത്താന്‍ വൈകിയതിനാല്‍ വിമാനം പുറപ്പെടാനും വൈകി. മന്ത്രി 1.45 വരെ കാത്തിരുന്ന ശേഷം വീട്ടിലേക്കു മടങ്ങി. ശേഷം വിമാനം 2.30നാണു പുറപ്പെട്ടത്. ഇതിനെതിരേ മന്ത്രി രൂക്ഷമായി ട്വിറ്ററില്‍ പ്രതികരിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ട്രാഫിക് തടസ്സമാണ് പൈലറ്റ് വൈകാന്‍ കാരണമായതെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it