Pathanamthitta local

പൈപ്പ് പൊട്ടി വള്ളിക്കാവിനാല്‍ പാടശേഖരം നിറഞ്ഞ് ജലം പാഴാവുന്നു

പന്തളം: കുടിവെള്ള ക്ഷാമത്തില്‍ ജനം നട്ടം തിരിയുമ്പോള്‍, കുടിവെള്ളക്കുഴല്‍ പൊട്ടി വളളിക്കാവിനാല്‍ പടശേഖരം നിറഞ്ഞു. പന്തളം നഗരസഭയില്‍ 22 ാം ഡിവിഷനിലാണ് കുടിവെള്ളക്കുഴല്‍ പൊട്ടി വെള്ളം ഒഴുകി പാടശേഖര നിറയുന്നത്. രണ്ടാഴ്ചയ്യായി പൈപ്പ് പൊട്ടി ജലം പാഴാവുന്നു. വെള്ളക്കുഴല്‍ പൊട്ടിയ വിവരം അന്നു തന്നെ ജലവിതണ വകുപ്പ് അസി. എന്‍ജിനിയറെ വിവരം ധരിപ്പിച്ചെങ്കിലും അദ്ദേഹം അവഗണിച്ചതായി കൗണ്‍സിലല്‍ പരാതിയില്‍ പറഞ്ഞു.
അധികാരപ്പെട്ടവരുടെ അനാസ്ഥകാരണം ഉയര്‍ന്ന പ്രദേശങ്ങളിലെയും, കോളനിയിലെയും ജനങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലുമാണ്. കുടിവെള്ളക്കുഴല്‍ കടന്നു പോയിരിക്കുന്നത് പാടശേഖരത്തിനു മധ്യത്തിലൂള്ള റോഡിന്റെ വശങ്ങളിലൂടെ ആയതിനാല്‍ പാഴായ വെള്ളം കൊണ്ട് പാടശേഖരവും നിറഞ്ഞിരിക്കുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജലം ഇത്തരത്തില്‍ പാഴാക്കുന്നതിനെതിരെ അടിയന്തിര നടപടി സ്പീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it